തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് താരത്തിന്റെ വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മോണിക്ക സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്ത് വരുന്നു.
ഞായറാഴ്ച ചെന്നൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സന്നിഹിതരായിരുന്നത്. ലളിതമായ ചടങ്ങുകളായിരുന്നു വിവാഹവേളയിൽ ഉണ്ടായിരുന്നു. വിവാഹ ചിത്രങ്ങൾ കവിൻ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
കനാ കാണും കാലങ്ങൾ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2017-ൽ സത്രിയൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലുള്ള അരങ്ങേറ്റം. ഈ വർഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രം തമിഴ്‌നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. സംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലാണ് കവിൻ നായകനായി എത്തുന്നത്.















