ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 05:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നയപരമായ എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച കൂടിയാലോചനാ വിമർശനങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാർട്ടിക്കുള്ളിൽ ആർക്കും തന്നെ വിമർശിക്കാമെന്നും പുതിയതായി പാർട്ടിയിലെത്തിയ യുവാക്കൾക്കും അതിനുള്ള അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശനങ്ങൾ ശരിയാണെങ്കിൽ തിരുത്തും. തന്റെ ഭാഗത്താണ് ശരിയെങ്കിൽ വിമർശിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

കെ.സി. വേണുഗോപാലിനും ചെന്നിത്തലയ്‌ക്കും മുഖ്യമന്ത്രിയാകാൻ യോഗ്യത

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വി.ഡി. സതീശൻ അഭിമുഖത്തിൽ മറുപടി നൽകി. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഹൈക്കമാൻഡിന്റെ തീരുമാനപ്രകാരമാണ് താൻ മുഖ്യമന്ത്രിയായതെന്നും വ്യക്തമാക്കി.

കെ.സി. വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും നല്ല ബന്ധമാണുള്ളതെന്ന് സതീശൻ പറഞ്ഞു. കെ.സി. വേണുഗോപാലിനൊപ്പം യാത്രകൾ ചെയ്യാറുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധമാണുള്ളതെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടൂർ പ്രകാശിന്റെ വിമർശനം കൂടിയാലോചനയില്ലെന്ന ആരോപണത്തിൽ

വി.ഡി. സതീശൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പല കാര്യങ്ങളും ചർച്ച ചെയ്യാതെയാണ് തീരുമാനമെടുക്കുന്നതെന്നും ആരോപിച്ചാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തിയത്. തന്റെ അതൃപ്തി പരസ്യമാക്കി അദ്ദേഹം വാർത്താസമ്മേളനവും നടത്തിയിരുന്നു.

ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടന്നില്ലെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന വിമർശനം. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷന്റെ നിയമനത്തിലും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതിലും അതൃപ്തിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അടൂർ പ്രകാശ് തുറന്നടിച്ചു.

യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്നും യോഗം ചേരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യുഡിഎഫ് യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണെന്നും എന്നാൽ അതിന് സതീശൻ മുൻകൈ എടുത്തില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതോടെ കോൺഗ്രസിനുള്ളിലെ കൂടിയാലോചനാ രീതിയും ഭരണപരമായ തീരുമാനങ്ങളെടുക്കുന്നതിലെ അധികാരപരിധിയും വീണ്ടും ചർച്ചയാകുകയാണ്.

Tags: VD Satheesan Adoor PrakashKerala Congress LeadershipUDF Internal DisputeKerala Chief Minister Statement
Share
Tweet
SendShare

More News from this section

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies