പുഞ്ചിരി വിടരുന്ന മുഖവുമായി ബോൾട്ട്‌സെ മീംസിൽ നിറഞ്ഞാടുമ്പോഴും ക്യാൻസറിന്റെ വേദകളോട് അവൻ പോരാടുകയായിരുന്നു. ഇനി ആ പോരാട്ടമില്ല. അവന്റെ ആരാധകർക്ക് പുഞ്ചിരി സമ്മാനിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് ബോൾട്ട്‌സെ യാത്രയായിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിലെ മീംസിൽ തരംഗം സൃഷ്ടിച്ച വൈറൽ നായയാണ് ബോൾട്ടസെ. 12-ാം വയസിൽ രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ബോൾട്ടസെ കാലങ്ങളായി രക്താർബുദ ബാധിതനായിരുന്നു. ഒടുവിൽ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് നായയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടത്.
ബോൾട്ട്സെയുടെ സോഷ്യൽ മീഡിയ പ്രൊഫൈലായ ചീംസിൽ നിന്നും ഉടമസ്ഥനാണ് മരണവിവരം അറിയിച്ചത്. ആരോധകരോട് വിഷമിക്കരുതെന്നും അവന്റെ പുഞ്ചിരി എന്നും ഇൻസ്റ്റഗ്രാമിൽ നില നിൽക്കുമെന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു. പപ്പ് ബോൾട്ട്‌സെ എന്ന ചീംസ് 2010 മുതലാണ് വൈറലായത്. ചീസ് ബർഗറുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട പപ്പ് ബോൾട്ട്സെ പിന്നീട് ‘ചീസ് ബർഗർ’ എന്നതിന്റെ ചുരുക്കപ്പേരായി ‘ചീംസ്’ എന്ന് അറിയപ്പെടാൻ തുടങ്ങുകയായിരുന്നു.
Comments