വ്യത്യസ്തതകൾ പരീക്ഷിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കുന്നവരുടെ നിരവധി വീഡിയോകളും വാർത്തകളും നാം കാണാറുണ്ട്. ലോക റെക്കോർഡ് സ്വന്തമാക്കാൻ മുടി നീട്ടി വളർത്തിയവരെയും താടി നീട്ടി വളർത്തിയവരെയുമൊക്കെ നാം കണ്ടിട്ടുണ്ടാകും. എന്നാൽ താടിയിൽ ടൂത്ത് പിക്ക് കുത്തി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
യുഎസിലെ ജോയൽ സ്ട്രാസ്റ്ററാണ് ഇത്തരത്തിൽ ഒരു വ്യത്യസ്തത പരീക്ഷിച്ചത്. താടിയിൽ ടൂത്ത്പിക്കുകൾ കുത്തി നിറച്ചാണ് അദ്ദേഹം റെക്കോർഡ് സ്വന്തമാക്കിയത്. രണ്ട് ദിവസം മുമ്പ് ജോയൽ തന്നെയാണ് ടൂത്ത്പിക്കുകൾ താടിയിൽ നിറയ്‌ക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കിട്ടത്. നിമിഷനേരം കൊണ്ട് 5.5 ദശലക്ഷത്തിലധികം ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്. കൂടാതെ 34,000-ലധികം ലൈക്കുകളും വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്. സമ്മിശ്ര അഭിപ്രായങ്ങളാണ് വീഡിയോയ്‌ക്ക് താഴെ കാണികൾ രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ ഇത്തരം പ്രവർത്തികൾ നല്ലതല്ലെന്നും ഇത് കുട്ടികൾ അനുകരിക്കാൻ സാദ്ധ്യതയുണ്ടെന്നും കമന്റുകളായി രേഖപ്പെടുത്തി.
View this post on Instagram
“>
Comments