തിരുവനന്തപുരം: അത്തപ്പൂക്കളത്തിലൂടെ ലോക റെക്കോഡ് സ്വന്തമാക്കി ഔഷധി. നൂറിലധികം വരുന്ന ഔഷധക്കൂട്ടുകൾ ചേർത്താണ് ലോക റെക്കോഡ് സ്വന്തമാക്കിയ ഔഷധപ്പൂക്കളം തലസ്ഥാനത്ത് ഔഷധി തയ്യാറാക്കിയത്. വേൾഡ് റെക്കോഡ് യൂണിയന്റെ പ്രതിനിധികൾ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈമാറി.
രുദ്രാക്ഷം, കൽക്കണ്ടം, മലര്, തുടങ്ങി 101 ഔഷങ്ങൾ ചേർന്നതാണ് ഈ അത്തപ്പൂക്കളം. ഒരുമയുടെ ഓണക്കാലത്ത് നാടാകെ നിറയും ഔഷധപ്പെരുമ എന്ന സന്ദേശവുമായാണ് ഔഷധപ്പൂക്കളം തയ്യാറാക്കിയത്. ഔഷധിയിലെ മരുന്നുകളിലെ ഔഷധച്ചേരുവകളായ ഇലകൾ, പൂവുകൾ, മൊട്ടുകൾ, കായ്കൾ വിത്തുകൾ എന്നിവ പൂക്കളത്തെ മനോഹരമാക്കി. തിരുവനന്തപുരത്ത് തയ്യാറാക്കിയ ഔഷധിപ്പൂക്കളം കാണാൻ പൊതുജനത്തിനും അവസരം ഒരുക്കിയിരുന്നു.
അത്തപ്പൂക്കളത്തിലൂടെ ലോക റെക്കോഡ് സ്വന്തമാക്കുക എന്ന സ്വപ്നം വേൾഡ് റെക്കോഡ് യൂണിയൻ ഔഷധിക്ക് സാധ്യമാക്കി. യൂണിയന്റെ ഭാരവാഹികൾ നേരിട്ടെത്തി വിലയിരുത്തിയാണ് റെക്കോഡ് സമ്മാനിച്ചത്. ഔഷധിയുടെ സ്വപ്നമാണ് റെക്കോഡ് നേട്ടത്തിലൂടെ സാധ്യമായതെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് പറഞ്ഞു.
Comments