ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം: സുരേഷ് ​ഗോപി
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 04:51 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ​ഗണേശ ഭ​ഗവാനെ പരിഹസിച്ചതിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വമെന്ന് നടൻ സുരേഷ് ​ഗോപി. ഹിന്ദു വിശ്വാസികളെ പ്രതിസന്ധിയിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാനാണ് ചില പറ്റങ്ങൾ ചില പരാമർശങ്ങൾ നടത്തിയത്. എന്നാൽ സംയമനം പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ചത്. ഹിന്ദുക്കളെ ഉണർത്താൻ ചില പിശാചുക്കളുടെ പരാമർശങ്ങൾ കാരണമായി. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഇനി ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഷോർണൂരിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ.

‘സകല ഗണങ്ങളുടെയും പതി, ഗണപതി. ഗണപതി ഭഗവാനെ, ​ഗണേശ ഭ​ഗവാനെ നമിച്ചുകൊണ്ട് ഷോർണൂർ കുളപ്പള്ളിൽ സമ്മേളിച്ചിട്ടുള്ള ഈ ഭക്തജന സംഗമത്തിന് ഹൃദയം നിറഞ്ഞ നമസ്‌കാരം. അധികം ഞാൻ പ്രസം​ഗിക്കുന്നില്ല, പ്രസംഗത്തിൽ ഞാൻ എന്ത് പറഞ്ഞാലും നമ്മുടെ പ്രതിരോധം എന്ന് പറയുന്നത് പ്രം​ഗത്തിന്റെ വാചകത്തിലും അതിന്റെ പൊരുളിലും മാത്രമായി ചുരുങ്ങി പോകും. ഭക്തിയുടെയും ആചാരങ്ങളുടെയും ഭാ​ഗമായുള്ള നമ്മുടെ അവകാശപൂർണമായ നിർവ്വഹണമായിരിക്കണം നമ്മുടെ പ്രതികരണമെന്നാണ് എനിക്ക് ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. നമ്മളെ എല്ലാവരെയും പ്രതിസന്ധികളിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാൻ ചില പറ്റങ്ങൾ അങ്ങനെയുള്ള പരാമർശങ്ങൾ നടത്തിയപ്പോൾ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദത്തിൽ ഹിന്ദുക്കൾ പ്രതിഷേധങ്ങൾ രേഖപ്പെടുത്തി’.

‘ഭാരതത്തിലെ ഏറ്റവും വലിയ സമൂഹത്തിന്റെ സംയമനം, അതും ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള സംയമനം ലോകം മുഴുവൻ കണ്ടു. ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം. ആ മതേതരത്വം കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നാമജപ ഘോഷയാത്രയൊക്കെ വൈകാരികമായ പ്രകടനങ്ങൾ തന്നെയായിരുന്നു. അതിൽ ജനസഹസ്രങ്ങൾ തെരുവിലിറങ്ങിയപ്പോൾ ഹിന്ദുവിന്റെ അവകാശപൂർവ്വമായ ഒരു വികാരത്തിൽ നിന്നുണ്ടായ കണ്ണീരൊഴുക്കാണ് കേരളത്തിൽ കണ്ടത്. ഞങ്ങളാരും മറ്റ് വിശ്വാസങ്ങളെയും ദൈവങ്ങളെയും അവഹേളിക്കാനോ പുച്ഛിക്കാനോ, ആ ദൈവങ്ങളുടെ പേര് പോലും പറയാനോ തയ്യാറായില്ല എന്നത് ഞങ്ങളുടെ സംസ്‌കാരമാണടോ. ഇത്രയും പോലും പറയണമെന്ന് ഞാൻ വിചാരിച്ചതല്ല’.

‘സിനിമകളിൽ അഭിനയിക്കുന്ന കാലം മുതൽക്കെ ഈ പ്രദേശത്ത് കൂടി ഞാൻ സഞ്ചരിക്കാറുണ്ട്. ഏഴ് വർഷത്തോളമായി എന്നെ ഗണേശോത്സവങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കാറുമുണ്ട്. എന്നാൽ തിരക്കുകൾ കാരണം എനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ, ഇത്തവണ ഞാൻ തീരുമാനിച്ചു. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കും. എല്ലാ വേദികളിലും ഒരു ഭക്തനായി എത്തും. വിമർശിക്കാൻ വേണ്ടിയല്ല, ഇവിടെ ഭക്തിയുടേ പേരിലാണ് നമ്മൾ സംഘടിച്ചിരിക്കുന്നത്. നമ്മുടെ സത്യത്തിലുള്ള, നമ്മുടെ വിശ്വാസത്തിലുള്ള ഒരു ബലമാണ് ഇവിടെ നമ്മൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആ ബലം പ്രദർശിപ്പിക്കുക തന്നെ വേണം. ആ ബലം പാലക്കാട്, മലപ്പുറം ജില്ലകളിൽ മുഴുവൻ വ്യാപിപ്പിക്കണം. ലോകം മുഴുവൻ ശ്രദ്ധിക്കത്തക്ക തരത്തിലുള്ള മറ്റൊരു തൃശൂർ പൂരമായി ഇനി വരും നാളുകളിൽ ഗണേശോത്സവം സംഘടിപ്പിക്കണം. ഇങ്ങനെയൊരു തീരുമാനം നമുക്ക് എടുക്കാൻ കഴിഞ്ഞതിൽ ചില പിശാചുക്കളോട് നമുക്ക് നന്ദി പറയേണ്ടതുണ്ട്. ഹിന്ദുവിനെ അവർ ഉണർത്തി, വിശ്വാസികളെ അവർ ഉണർത്തി. അങ്ങനെ ഉണർന്ന ഒരാളാണ് ഞാനും’- സുരേഷ് ​ഗോപി പറഞ്ഞു.

 

Tags: Suresh Gopiganesh chaturthi 2023
Share
Tweet
SendShare

More News from this section

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ലോക ഫോട്ടോഗ്രാഫി ദിനാചരണം; എകെപിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സാരംഗപാണി അനുസ്മരണവും ‘കൈനീട്ടം 2026’ ഉദ്ഘാടനവും

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

Latest News

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies