കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം; എന്റെ വിശ്വാസത്തെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; അതിന് പ്രത്യേക നട്ടെൽ ഒന്നും വേണ്ട: ഉണ്ണി മുകുന്ദൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം; എന്റെ വിശ്വാസത്തെ പറഞ്ഞാൽ ഞാൻ പ്രതികരിക്കും; അതിന് പ്രത്യേക നട്ടെൽ ഒന്നും വേണ്ട: ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 07:10 pm IST
Facebook
Twitter
WhatsAppTelegram

ഒറ്റപ്പാലം: തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ല. കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം. ഇതെല്ലാം ഒരു വിശ്വാസി എന്ന നിലയിൽ തന്നെ വേദനിപ്പിക്കുന്നുണ്ട്. മാളികപ്പുറം ഇറങ്ങിയപ്പോൾ അതിനെ വളഞ്ഞിട്ട് ആക്രമിച്ചു. ഇത് ഭാരതമാണ്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരേപോലെ ജീവിക്കാൻ ഈ രാജ്യത്ത് സ്വാതന്ത്ര്യം ഉണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒറ്റപ്പാലത്ത് ​ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണി മുകുന്ദനൊപ്പം നടി അനുശ്രീയും മാളികപ്പുറം ടീമും പരിപാടിയിൽ പങ്കെടുത്തു.

‘ഗണപതി ഭഗവാൻ മിത്താണെന്ന് ചിലർ പറഞ്ഞു. പക്ഷെ, ഒറ്റപ്പാലത്ത് മിത്തല്ല. വളരെ സന്തോഷമുണ്ട് ഒറ്റപ്പാലത്ത് വരാൻ സാധിച്ചതിൽ. കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഞാൻ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. അന്ന് ചിലർ എന്നോട് ചോദിച്ചു എന്തിനാണ് പരസ്യമായി ഇത്തരം കാര്യങ്ങൾ പറയുന്നതെന്ന്. ഞാൻ ഒരു വിശ്വാസിയാണ്. ഞാൻ കുട്ടിക്കാലം മുതൽക്കെ ഒരു വിശ്വാസിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും പോയാൽ അവിടെയുള്ള ക്ഷേത്രങ്ങൾ ഞാൻ സന്ദർശിക്കാറുണ്ട്. എന്റെ വിശ്വാസത്തെ പറഞ്ഞാൽ എനിക്ക് ദുഃഖം ഉണ്ട്. അത് വിശ്വാസി സമൂഹത്തിന്റെ മുന്നിൽ ഞാൻ പ്രകടിപ്പിച്ചു. അത്രമാത്രം. എന്റെ ഭാഗത്ത് തെറ്റുണ്ടോ എന്ന് അറിയില്ല. വിശ്വാസങ്ങളെപ്പറ്റി പറയുന്നവർ കുറച്ച് ശ്രദ്ധിക്കണം. ഗണപതിക്ക് ഒരു മിത്തിന്റെ സ്ഥാനം ഇവിടെ ഉണ്ടാവരുത്. ഗണപതി ഭഗവാനെപ്പറ്റി പറയുമ്പോൾ നമ്മൾ പ്രതികരിക്കണം’.

‘മതങ്ങളെ തമ്മിൽ തെറ്റിക്കാനല്ല നമ്മൾ ഒന്നും പറയുന്നത്. വിശ്വാസി സമൂഹത്തോട് എനിക്ക് പറയാൻ യൂട്യൂബ് ചാനൽ ഒന്നുമില്ല. ഇത്തരത്തിലുള്ള പബ്ലിക്ക് പ്ലാറ്റ്ഫോമുകളെ ഉള്ളൂ. അതുകൊണ്ട് ഞാൻ പറയും. ആരോടും ദേഷ്യമില്ല. സിനിമാ നടൻ ആയതുകൊണ്ട് ഇത്തരം കാര്യങ്ങൾ പറയരുതെന്നോ, അതല്ലെങ്കിൽ പേടിച്ചിരിക്കണമെന്നോ ഇല്ല. മാളികപ്പുറം സിനിമ ചെയ്യാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ചിലർ ചോദിച്ചത്. മാളികപ്പുറം കേരളത്തിലിറങ്ങുന്ന ആദ്യത്തെ ഭക്തി സിനിമയൊന്നുമല്ല. നന്ദനം പോലുള്ള സിനിമകളെല്ലാം കേരളത്തിൽ വിജയിച്ചതാണ്. ഈ സിനിമ കണ്ടാണ് അയ്യപ്പനെപ്പറ്റി ഒരു സിനിമ ചെയ്യാമെന്ന് ഞങ്ങൾ വിചാരിച്ചത്. പക്ഷെ, ഇത്തരത്തിലൊരു സിനിമ എടുത്തപ്പോൾ എനിക്ക് നേരെയുണ്ടായ അക്രമങ്ങൾ പറയാൻ കഴിയില്ല. എന്നാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ സപ്പോർട്ട് കൊണ്ടും ഏറ്റവും വലിയ വിജയമായി മാറി മാളികപ്പുറം’.

‘എനിക്കിതൊക്കെ പറയാൻ പ്രത്യേക നട്ടെൽ ഒന്നും വേണ്ട. ഇത് ഇന്ത്യയാണ്. വിശ്വാസികൾക്കും വിശ്വാസം ഇല്ലാത്തവർക്കും ഒരേപോലെ ജീവിക്കാൻ കഴിയുന്ന നാടാണ് ഇന്ത്യ. നിങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും അവഹേളിച്ചാൽ അതിനോട് പ്രതികരിക്കണം. ഇവിടെ ജയ് ശ്രീറാം എന്ന് പറഞ്ഞാൽ ഭയങ്കര പ്രശ്‌നമാണ്. അത് ഏതെങ്കിലും രാഷ്‌ട്രീയ മുദ്രാവാക്യമല്ല. ഞാൻ ആരാധിക്കുന്ന, ഞാൻ വിശ്വസിക്കുന്ന ശ്രീരാമനെ ഞാൻ വന്ദിക്കും. ജയ് ശ്രീറാം വിളിച്ചാൽ പ്രശ്‌നം, അയ്യപ്പനെപ്പറ്റിയുള്ള സിനിമ എടുത്താൽ പ്രശ്‌നം, ഗണപതി പ്രശ്‌നം. ഇതൊക്കെ നമുക്ക് വിഷമം ഉണ്ടാക്കുന്നതാണ്. കേരളത്തിൽ എല്ലാ മതത്തിലുള്ള വിശ്വാസികളുമുണ്ട്. മാളികപ്പുറത്തിന്റെ എഡിറ്റർ തന്നെ ഒരു ഇസ്ലാം വിശ്വാസിയാണ്. പക്ഷെ, മാളികപ്പുറം എന്തോ അജൻണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞു പ്രചരിപ്പിച്ചു’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: Unni Mukundanganesh chaturthi 2023
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies