തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി. കർക്കിടക കൊയ്‌ത്ത് കഴിഞ്ഞതിന് ശേഷം ലഭിച്ച പുതിയ നെല്ലിന്റെ അരി കൊണ്ട് പുത്തരിപ്പായസവും നിവേദ്യവും തയാറാക്കും. ഇത് ഉച്ചപൂജയ്‌ക്ക് ഭഗവാന് നേദിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇതിനൊപ്പം തന്നെ ഉപ്പുമാങ്ങയും പത്തിലക്കറികളും വിശേഷമായി നേദിക്കും.
തൃപ്പുത്തരി ദിവസം ഉച്ചശീവേലി പ്രത്യേകതകളാൽ നിറഞ്ഞതാണ്. പുത്തരിയുടെ ഹവിസ്സ് പരിവാര ദേവതകൾക്ക് അപ്പോൾ തന്നെ നേദിക്കുന്നതിനായാണ് ഉച്ചപൂജ കഴിഞ്ഞയുടൻ തന്നെ ശീവേലി നടത്തുന്നത്. സാധാരണ വൈകിട്ടാണ് ശിവേലി നടക്കുന്നത്.















