തിരുവനന്തപുരം: അഞ്ചാംക്ലാസുകാരിയെ പീഡിപ്പിച്ച 62-കാരനെ പിടികൂടി. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയായ വയോധികനാണ് അറസ്റ്റിലായത്. വഴമുട്ടം പാച്ചല്ലൂര്‍ സ്വദേശിയായ സുഗതന്‍ എന്ന മണിയനാണ് പ്രതി. ഇയാള്‍ അതിജീവിതയുടെ ബന്ധുവാണ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Comments