രുദ്രാക്ഷോത്പത്തി - ഭൂമിയിൽ രുദ്രാക്ഷങ്ങൾ എങ്ങിനെ ഉണ്ടായി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

രുദ്രാക്ഷോത്പത്തി – ഭൂമിയിൽ രുദ്രാക്ഷങ്ങൾ എങ്ങിനെ ഉണ്ടായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

താരകാസുരന്റെ പുത്രന്മാരായ വിദ്യൂന്മാലി, കമലാക്ഷൻ, താരകാക്ഷൻ എന്നിവർ ഉഗ്രതപസ്സുചെയ്ത് ബ്രഹ്‌മാവിനെ പ്രത്യക്ഷപ്പെടുത്തി. ഈ പ്രപഞ്ചത്തിലെ യാതൊരുചരാചരങ്ങളാലും തങ്ങൾ വധിക്കപ്പെടുവാൻ പാടില്ല എന്നവരം ചോദിച്ചു. ബ്രഹ്‌മദേവൻ അസുരന്മാരുടെ ഈ വരം തിരസ്‌കരിക്കുകയും മറ്റെന്തെങ്കിലും വരം ആവശ്യപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു. അസുരന്മാർ മൂവരും കൂടി ആലോചിച്ച്, ആരാലും നശിപ്പിക്കാൻ പറ്റാത്ത പുരങ്ങൾ ഓരോരുത്തർക്കായി വേണമെന്നും, ആ പുരങ്ങളിൽ താമസിച്ചു കൊണ്ട് സദാ പ്രപഞ്ചം മുഴുവൻ ചുറ്റിക്കറങ്ങാൻ സാധിക്കണമെന്നും, ആയിരം വർഷം കൂടുമ്പോൾ മൂവരും നിമിഷനേരത്തേയ്‌ക്ക് ഒത്തു കൂടണമെന്നും, മരണം സംഭവിക്കുകയാണെങ്കിൽ അത് മൂവർക്കും കൂടി ഒരുമിച്ച് ഒറ്റ അമ്പ് കൊണ്ട് ആവണമെന്നും, മരണസമയത്ത് ത്രിമൂർത്തികൾ കൂടെയുണ്ടാകണമെന്നും വിധാതാവിനോട് വരം ആവശ്യപ്പെട്ടു. അസുരന്മാർ ചോദിച്ച പ്രകാരത്തിലുള്ള വരം നൽകി ബ്രഹ്‌മദേവൻ അനുഗ്രഹിച്ചു.

വരം നേടിയ അസുരസഹോദരന്മാർ അസുരശിൽപ്പിയായ മയനെ വരുത്തി നൂറുയോജന വിസ്തീർണ്ണത്തിൽ ഇരുമ്പുകൊണ്ടും സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടും മൂന്നു പുരങ്ങൾ ഉണ്ടാക്കിക്കുകയും ഓരോരുത്തരും ഓരോ പുരങ്ങളിൽ താമസിച്ചുകൊണ്ട് ലോകങ്ങൾ മുഴുവൻ ചുറ്റിക്കറങ്ങാൻ ആരംഭിക്കുകയും ചെയ്തു. എതിർക്കാൻ ആളില്ലാത്തവണ്ണം അജയ്യരായിത്തീർന്ന ത്രിപുരാസുരന്മാർ ദേവലോകത്തും ഭൂലോകത്തും പാതാളലോകത്തും നാശം വിതയ്‌ക്കാൻ ആരംഭിച്ചു. ത്രിപുരന്മാരുടെ ആക്രമണത്തിൽ സഹികെട്ട ദേവന്മാർ ബ്രഹ്‌മാവിനെ സമീപിക്കുകയും രക്ഷിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ബ്രഹ്‌മാവ് ദേവന്മാരെകൂട്ടി വിഷ്ണുവിനെ സമീപിക്കുകയും വിഷ്ണുവിന്റെ നേതൃത്വത്തിൽ ദേവന്മാരെല്ലാം മഹാദേവനെ ശരണമടയുകയും ചെയ്തു. അസുരന്മാരെ വധിച്ച് മൂന്നു ലോകത്തേയും രക്ഷിക്കാമെന്നു ശ്രീ പരമേശ്വരൻ അവരോട് സമ്മതിച്ചു. എന്നാൽ ആയതിന് ചില ഒരുക്കങ്ങൾ ആവശ്യമാണെ് മഹാദേവൻ അറിയിച്ചു. എല്ലാ ദേവന്മാരുടെയും ശക്തിയിൽ പകുതി എന്നിലേയ്‌ക്ക് ലയിക്കണം, വിശേഷമായി രഥം തയ്യാറാക്കണം, ബ്രഹ്‌മദേവൻ സാരഥിയായി വരണം, കുതിരകളായി നാലുവേദങ്ങളും, മന്ദരപർവ്വതം കൊണ്ട് വില്ലും വാസുകി സർപ്പം ഞാണുമാവണം, വിഷ്ണുഭഗവാൻ ബാണമായും ബാണത്തിന്റെ മുനയിൽ അഗ്നിദേവനും ചുവട്ടിൽ വായുവും ഉണ്ടായിരിക്കണം. തേരിന്റെ ചക്രങ്ങളിൽ അശ്വിനിദേവതകളും അച്ചുതണ്ടിൽ ചക്രപാണിയും നിലകൊള്ളണം ഇതായിരുന്നു യുദ്ധത്തിനുള്ള ഒരുക്കം.

ദേവശിൽപ്പിയായ വിശ്വകർമ്മാവ് അതിവിശിഷ്ടമായ രഥം നിർമ്മിച്ചു നൽകുകയും സർവ്വസാഹത്തോടു കൂടിയ ശ്രീപരമേശ്വരൻ ത്രിപുരന്മാരുടെ വധത്തിനായി നർമ്മദാതീരത്ത് കാത്തിരിക്കുകയും ചെയ്തു. ഈ കാത്തിരിപ്പ് മഹേശ്വരന് ആയിരം വർഷത്തോളം തുടരേണ്ടി വന്നു. കണ്ണുകൾ ഇമയ്‌ക്കാതെ ഒരേ നോട്ടത്തിൽ തന്നെ സ്ഥിതി ചെയ്യുകയായിരുന്നു ഭഗവാൻ. ഒടുവിൽ ത്രിപുരന്മാർ മൂവരും ഒന്നിച്ചു കൂടിയ നിമിഷത്തിൽ ശ്രീപരമേശ്വരൻ ത്രിപുരന്മാരെ വധിക്കുകയും തൃക്കണ്ണു തുറന്നു ത്രിപുരങ്ങളേയും ദഹിപ്പിക്കുകയും ചെയ്തു. അതോടെ ഭഗവാൻ തന്റെ കണ്ണുകൾ ഇമയ്‌ക്കുകയും കണ്ണുകളിൽ അതുവരെ നിറഞ്ഞിരുന്ന അശ്രുക്കൾ ഭൂമിയിൽ പതിക്കുകയും ചെയ്തു. ഹിമാലയത്തിൽ പതിച്ച അശ്രുകണങ്ങളിൽ നിന്നാണ് രുദ്രാക്ഷവൃക്ഷങ്ങൾ ഉദ്ഭവിച്ചത്. ഇതാണ് രുദ്രാക്ഷോത്പ്പത്തിയെക്കുറിച്ചുള്ള പുരാണകഥ.
തുടരും
എഴുതിയത്
എൻ ജി മുരളി കോസ്‌മോകി
റെയ്കി ഗ്രാൻഡ് മാസ്റ്റർ, 23 വർഷമായി റെയ്കി പഠിപ്പിക്കുന്നു. പഞ്ചഗവ്യ ചികിസയിലും രുദ്രാക്ഷ തെറാപ്പിയിലും ഗവേഷണം ചെയ്യുന്നു. തൃപ്പൂണിത്തുറ സ്വദേശം.
ഫോൺ: 88480 48241
                 94470 75775

Tags: SUBRudrakshaNG Murali CosmokiRudraksha Mahatmyam
Share
Tweet
SendShare

More News from this section

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies