ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രം റോക്കറ്ററിയെ അഭിനന്ദിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. റോക്കറ്ററിയ്‌ക്ക് ലഭിച്ച അംഗീകരം, ചന്ദ്രയാന്റെ വിജയത്തിന്റെ ആവേശത്തിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യയുടെ ദേശീയ വികാരത്തെ ഉത്തേജിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അണ്ണമലൈ അശംസകൾ അറിയിച്ചത്. മികച്ച ചിത്രത്തിനാണ് സിനിമ പുരസ്‌കാരം നേടിയത്.
‘റോക്കട്രി സിനിമയ്‌ക്ക് മികച്ച ചിത്ത്രിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് നടൻ മാധവന് അഭിനന്ദനങ്ങൾ. ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ഇന്ത്യ തിളങ്ങുമ്പോൾ, ചിത്രത്തിന് ലഭിച്ച അംഗീകാരം ദേശീയ മനോഭാവത്തിന് ഉത്തേജനം നൽകുന്നു. മാധവനും ടീമിനും അഭിനന്ദനങ്ങൾ.’ – അണ്ണാമലൈ
കേരളത്തിലെ നമ്പി നാരായണന്റെ ജീവിതകഥയാണ് ചിത്രമായിരിക്കുന്നത്. പ്രമുഖ നടൻ മാധവനാണ് ചിത്രത്തിവൽ നമ്പി നാരായണനായി വേഷമിടുന്നത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ ഇരിക്കെ ഉണ്ടായ ഇസ്രോ ചാരക്കേസാണ് സിനിമയുടെ ഇതിവൃത്തം. തെറ്റായ ആരോപണങ്ങളുടെ പേരിൽ രാജ്യത്തെ സുപ്രസിദ്ധനായ ശാസ്ത്രജ്ഞനെ ചാരകേസിൽപ്പെടുത്തുകയായിരുന്നു. പിന്നീട് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് അദ്ദേഹത്തിന്റെ നിരപരാധിത്തം തെളിയിക്കപ്പെടുന്നത്.
Congratulations, Thiru @ActorMadhavan avl, for bagging the National Award for the best feature film for ‘Rocketry: The Nambi Effect’.
While India is exhilarated by the victory of Chandraayan-3, this comes as a boost to our Nationalistic spirits.
Hats off to you and your team. pic.twitter.com/xe8bRlAUrE
— K.Annamalai (@annamalai_k) August 24, 2023
Comments