ന്യൂഡൽഹി: കേരള ഹൗസിൽ നടക്കുന്ന ഔദ്യോഗിക ഓണാഘോഷത്തിന്റെ ഭാഗമായി ഇത്തവണയും പൊതുജനങ്ങൾക്ക് ഓണസദ്യ ഒരുക്കും. സദ്യയ്‌ക്ക് ഇക്കൊല്ലം 375 രൂപയാണ് ഈടാക്കുക. ഈ മാസം 27, 28 തീയതികളിൽ ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയാണ് പൊതുജനങ്ങൾക്കുള്ള ഓണസദ്യ.
വെള്ളിയാഴ്ച കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralahouse.kerala.gov.in വഴി ഓണസദ്യയുടെ ബുക്കിംഗ് ആരംഭിക്കുമെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു. നേരിട്ടെത്തിയും ഓണ സദ്യക്ക് കൂപ്പൺ വാങ്ങാവുന്നതാണ്. ഇതിനായി കേരള ഹൗസിലെ ‘സമൃദ്ധി’ കാന്റീനിൽ എത്തിയാൽ മതിയാകും.
Comments