ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പര്‍ താരം മുഹമ്മദ് ഷമിയുടെ പങ്കാളിത്തം ത്രിശങ്കുവിലാണ്. താരത്തെ മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍. ഭാര്യ ഹസിന് ജഹാന് നല്കിയ പീഡന പരാതിയിലാണ് ഷമിക്ക് കുരുക്ക് മുറുകുന്നത്. താരം ഇതുവരെ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടില്ലെന്നാണ് സൂചന. താരത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹസിന്റെ പരാതിയിലുള്ള കേസ് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു. 2014ലാണ് മുഹമ്മദ് ഷമിയും ഹസിന് ജഹാനും വിവാഹിതരാകുന്നത്. 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹിക പീഡന പരാതി ഉയര്‍ത്തി ഹസിന് ജഹാന് പൊലീസിനെ സമീപിച്ചു. ഷമിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും, സെഷന്‍സ് കോടതിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്റ്റേ വാങ്ങി.
ഹസിന് ജഹാന് മാസം 50,000 രൂപ മുഹമ്മദ് ഷമി നല്‍കണമെന്ന് ഈ വര്‍ഷം ആദ്യം അലിപ്പോര്‍ കോടതി വിധിച്ചിരുന്നു. ഷമിയുടെ അറസ്റ്റിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് മേയില്‍ ഹസിന് ജഹാന് സുപ്രീം കോടതിയെ സമീപിച്ചു. ?DDഅതേസമയം ഷമിയും സഹോദരനും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
Comments