ഡിജിറ്റൽ യുഗം ദിനംപ്രതി മാറികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് തിയേറ്ററുകളിൽ പോയി സിനിമ കാണുന്നത് വൻ പ്രചാരമായിരുന്നെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുവരവോടെ ആധുനിക ജനത ആ തരംഗങ്ങൾക്കു പിന്നാലെ പായുകയാണ്. കുറഞ്ഞ ചിലവിൽ നാം കാണാൻ ആഗ്രഹിക്കുന്നതെന്തും വിരൽത്തുമ്പിൽ കിട്ടുമെന്നതു തന്നെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രചാരത്തിന് കാരണം. ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നവർക്കായുള്ള ഒരു സന്തോഷ വാർത്തയുമായിട്ടാണ് ഇപ്പോൾ ടെലികോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ രംഗത്തെത്തിയിരിക്കുന്നത്. വിവിധ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്‌ളിക്‌സ്, അല്ലെങ്കിൽ ഹോട്ടസ്റ്റാർ സബ്‌സ്‌ക്രിപ്ഷനോടു കൂടിയാണ് ഈ ടെലികോം കമ്പനികൾ നിങ്ങൾക്കു മുന്നിൽ എത്തിയിരിക്കുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ..
ജിയോ പ്ലാൻ
പ്രീപെയ്ഡ് പ്ലാൻ: ജിയോ 1,499
ജിയോയുടെ 1,499 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനിലൂടെ സൗജന്യ നെറ്റ്ഫ്‌ളിക്‌സും ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഇതിനുപുറമെ പ്രതിദിനം അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിംഗുമാണ് കമ്പനി തരുന്നത്. 30 ദിവസമാണ് ഇതിന്റെ കാലാവധി
പ്രീപെയ്ഡ്: ജിയോ 999
പ്രതിദിനം അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിംഗ് സൗകര്യവും നൽകുന്ന ഈ പ്രീപെയ്ഡ് പ്ലാൻ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് നൽകുന്നത്. 30 ദിവസമാണ് ഇതിൻരെയും കാലാവധി.
പ്രീപെയ്ഡ്: ജിയോ 2,499
മുകളിൽ സൂചിപ്പിച്ചതു പോലെ നെറ്റ്ഫ്‌ളിക്‌സ് (സ്റ്റാന്റേഡ്), ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എന്നിവ 30 ദിവത്തേക്ക് ലഭിക്കുന്നു.
പ്രീപെയ്ഡ്: ജിയോ 3,999
സൗജന്യ നെറ്റ്ഫ്‌ളിക്‌സ്( സ്റ്റാന്റേഡ്) ഹോട്ട്‌സ്റ്റാർ എന്നീ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങി പ്രതിദിനം അൺലിമിറ്റഡ് ഡാറ്റ, വോയിസ് കോളിംഗ് എന്നീവയും ഈ പ്ലാനിൽ കിട്ടുന്നു. 30 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.
പോസ്റ്റ്‌പെയ്ഡ്: ജിയോ 899
ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, സൗജന്യ വോയിസ് കോൾ എന്നിവയും സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഇതിൽ ലഭിക്കുന്നത്.
പോസ്റ്റ്‌പെയ്ഡ്: ജിയോ 999
അൺലിമിറ്റഡ് ഡാറ്റയും സൗജന്യ കോളിംഗും നൽകുന്ന ഈ പ്ലാനിൽ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് നൽകുന്നത്.
എയർടെൽ പ്ലാൻ
പ്രീപെയ്ഡ്: എയർടെൽ 499 രൂപ പ്ലാൻ
എയർടെലിന്റെ ഈ പ്ലാനിൽ പ്രതിദിം 3 ജിബി ഡാറ്റയും ഹോട്ട്‌സ്റ്റാർ സബസ്്ക്രിപ്ഷനുമാണ് നൽകുന്നത്. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.
പ്രീപെയ്ഡ്: എയർടെൽ 839
ദിനംപ്രതി 2 ജിബി ഡാറ്റോടു കൂടി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി.
പ്രീപെയ്ഡ്: എയർടെൽ 3,359
2.5 ജിബി ഡാറ്റോടു കൂടി സൗജന്യ ഹോട്ടസ്റ്റാർ സബ്ക്രിപഷനാണ് ഇതിന്റെ പ്രത്യേകത. 1 വർഷത്തേക്ക് ഈ പ്ലാൻ ലഭിക്കുന്നു.
പോസ്റ്റ്‌പെയ്ഡ്: എയർടെൽ 499
75 ജിബി ഡാറ്റോടു കൂടി സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും അൺലിമിറ്റഡ് വോയിസ് കോളുമാണ് ഈ പ്ലാൻ പ്രദാനം ചെയ്യുന്നത്.
പോസ്റ്റ്‌പെയ്ഡ്: എയർടെൽ 999
5 ജി നെറ്റ്‌വർക്ക് സംവിധാനത്തോടു കൂടി സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
വിഐ പ്ലാൻ
പ്രീപെയ്ഡ്: വിഐ 499, 601 രൂപ പ്ലാൻ
പ്രതിദിനം 3 ജിബി ഡാറ്റയും ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനുമാണ് ഈ പ്ലാൻ നൽകുന്നത്. 28 ദിവസമാണ് ഇതിന്റെ കാലാവധി.
പ്രീപെയ്ഡ്: എയർടെൽ 839
സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും പ്രതിദിനം 2 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്. 84 ദിവസമായിരിക്കും കാലാവധി.
പോസ്റ്റ്‌പെയ്ഡ്: വിഐ 401
സൗജന്യ ഹോട്ട്‌സ്റ്റാർ സബസ്്ക്രിപ്ഷനും ആകെ 50 ജിബി ഡാറ്റയുമാണ് ഈ പ്ലാൻ നൽകുന്നത്.
പോസ്റ്റ്‌പെയ്ഡ്: വിഐ 501
സൗജന്യ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും 90 ജിബി ഡാറ്റയും അൺലിമിറ്റഡ് വോ യിസ് കോളിംഗ് സൗകര്യവുമാണ് ഈ പ്ലാൻ നൽകുന്നത്.
Comments