ഏറെ ആരാധകരുള്ള താര ദമ്പതിമാരാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും ഓരോ ചിത്രവും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷമാണ് നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്. അധികം വൈകാതെ താരദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങളും ജനിച്ചു. ഉയിരെന്നും ഉലകമെന്നും വിളിക്കുന്ന കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതായിരുന്നു.
View this post on Instagram
ഇപ്പോഴിതാ താരപുത്രന്മാരുടെ ആദ്യ ഓണം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയനും വിക്കിയും. ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങളും വിഗ്നേഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. തൂശനിലയിൽ കുഞ്ഞുങ്ങൾക്ക് സദ്യ കൊടുക്കുന്ന നയൻതാരയുടെയും വിക്കിയുടേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങൾക്കൊപ്പം ആരാധകർക്ക് ആശംസകളും അറിയിച്ചിട്ടുണ്ട്. എന്റെ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ആദ്യ ഓണം. ഇവിടെ ആഘോഷം കുറച്ച് നേരത്തെ തുടങ്ങിയതിനാൽ എല്ലാവർക്കും മുൻകൂട്ടിയുള്ള ഓണം ആശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം വിഗ്നേഷ് ശിവൻ കുറിച്ചത്.















