ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചക്കോടിയുടെ വാർത്തകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ പ്രതിമ ഉച്ചകോടി വേദിയിലേക്കെത്തുന്നത് ഇതിനോടകം തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ജി20 ഉച്ചകോടിക്ക് ഭാഗമായി ഏതാനും കലാകാരന്മാർ നടത്തിയ സംഗീത വിരുന്നാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
’29 ജി 20 അംഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗായകരും ചേർന്നു നടത്തിയ പരിപാടി യഥാർത്ഥത്തിൽ ‘വസുധൈവ കുടുംബക’ ത്തെ ഓർമപ്പെടുത്തുന്നതായിരുന്നു. ആത്മീയത നിറഞ്ഞ കാശിയിലെ മണ്ണിൽ നിന്നും ‘വസുധൈവ കുടുംബകം’ എന്ന ആശയം ഉയർത്തി കാണിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല.‘ വീഡിയോ ട്വിറ്ററിൽ (എക്സ്) പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
#SurVasudha, a musical marvel, performed in honour of the delegates of the #G20 Culture Ministers’ Meeting in Varanasi – Hon’ble PM @narendramodi’s constituency.
The orchestra consisted of musicians from 29 G20 member and invitee countries, it celebrated the musical traditions… pic.twitter.com/8KHhqtf9Mz— G Kishan Reddy (@kishanreddybjp) August 27, 2023
“>
വാരാണാസിയിൽ നടന്ന ജി 20 സാംസ്‌കാരിക മന്ത്രിമാരുടെ യോഗത്തിലാണ് കണ്ണിനെ മയക്കുന്ന കേൾവിക്ക് കുളിരേകുന്ന ദൃശ്യഗാനാലാപനങ്ങൾ നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ സംഗീതജ്ഞർ അവരുടെ പ്രാദേശിക ഭാഷയിൽ ഗാനങ്ങൾ ആലപിച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി. നിമിഷനേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്.
Comments