തൃശൂർ: പാലസ് റോഡിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ കാർ യാത്രികന്റെ പരാക്രമം. ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് നേരെയാണ് കാർ യാത്രികൻ അതിക്രമം നടത്തിയത്. ഇയാൾ ബൈക്കുകൾ റോഡിലേക്ക് മറിച്ചിടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളാണ് ഇയാൾ റോഡിലേക്ക് മറിച്ചിട്ടത്. തുടർന്ന് മറ്റൊരു ബൈക്ക് റോഡിന് നടുവിലായി വെച്ചതോടെ ഗതാഗതം തടസപ്പെടുകയായിരുന്നു. ഏറെ നേരമാണ് ഗതാഗതം തടസപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇയാളുടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments