ഗഗൻയാൻ ദൗത്യം; ഒക്ടോബറിൽ ട്രയൽ റണ്ണിനൊരുങ്ങുന്ന ഐഎസ്ആർഒയുടെ വ്യോമമിത്ര ആരാണ്?; സവിശേഷതകൾ എന്തെല്ലാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻയാൻ ദൗത്യം; ഒക്ടോബറിൽ ട്രയൽ റണ്ണിനൊരുങ്ങുന്ന ഐഎസ്ആർഒയുടെ വ്യോമമിത്ര ആരാണ്?; സവിശേഷതകൾ എന്തെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 11:22 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രയാൻ-3 വിജയകരമായി മുന്നേറുമ്പോൾ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണിത്. ഇതിന്റെ പരീക്ഷണഘട്ടങ്ങൾ ഒക്ടോബറോട് കൂടി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാകും റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ രൂപത്തിൽ സജ്ജമാക്കിയിരിക്കുന്ന ഈ റോബോട്ടിന്റെ പേര് വ്യോമമിത്ര എന്നാണ്. ഒക്ടോബർ മാസത്തിലാകും വ്യോമമിത്ര ബഹിരാകാശത്തേക്ക് ട്രയൽറൺ നടത്തുക. 2020 ജനുവരിയിൽ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റും പര്യവേക്ഷണവും ‘ ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ സാദ്ധ്യതകളും പ്രവണതകളും എന്ന പേരിലുള്ള ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് വ്യോമമിത്ര എന്ന വനിതാ റോബോട്ട് അനാച്ഛാദനം ചെയ്യപ്പെടുന്നത്. വ്യോമ, മിത്ര എന്നീ രണ്ട് സംസ്‌കൃത പദങ്ങളുടെ സംയോജനമാണ് വ്യോമമിത്ര. ഗഗൻയാനിന് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതണ് ഈ റോബോട്ടിനെ. ഇതിന് കാലുകൾ ഇല്ലാത്തതിനാൽ തന്നെ ഹാഫ് ഹ്യമനോയിഡ് റോബോട്ട് എന്നാണ് വിളിക്കുന്നത്. ഇതിന് വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനും സാധിക്കും.

റോബോട്ടിന്റെ രൂപകൽപന, വികസനം, സംയോജനം എന്നീ ഘട്ടങ്ങളെല്ലാം ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ (IISU) മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്. റോബോട്ടിന്റെ വിരലുകൾ നിർമിച്ചത് തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) വെച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച വ്യോമമിത്രയെ റോക്കറ്റിൽ വഹിച്ചാകും പറത്തുക. പറക്കുമ്പോൾ സമ്മർദ്ദവും വൈബ്രേഷനും അതിജീവിക്കാനും ഈ റോബോട്ടിനാകും. സംസാരിക്കാനും കാണാനും മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവും ഈ റോബോട്ടിനുണ്ട്.

വ്യോമമിത്രയുടെ രൂപസാദൃശ്യത്തിൽ ഒരു ഡിജിറ്റൽ രൂപവും സൃഷ്ടിക്കും. ഇത് അറിയപ്പെടുന്നത് വ്യോമമിത്രയുടെ ഡിജിറ്റൽ ട്വിൻ എന്നാണ്. ഐഐടികൾ പോലെയുള്ള അക്കാദമിക് സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെയാണ് ഇതിനെ വികസിപ്പിച്ചിട്ടുള്ളത്. ഗഗൻയാൻ ദൗത്യത്തിന് പുറമേ മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന മറ്റ് ദൗത്യങ്ങളിലും ബഹിരാകാശ യാത്രികർക്കൊപ്പം സഞ്ചരിക്കും. ബഹിരാകാശ യാത്രികരുടെ സാഹചര്യങ്ങളും പെരുമാറ്റവും വിശകലനം ചെയ്യുകയെന്നതാണ് വ്യോമമിത്രയുടെ പ്രധാന ലക്ഷ്യം. ബഹിരാകാശ സഞ്ചാരികൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുകരിക്കുകയും രണ്ട് ഭാഷകളിൽ സംസാരിക്കാനും സാധിക്കും.

Tags: vyommitra
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies