സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുന്റെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. താരത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം നിരവധി പേരാണ് ആശംസകളറിയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മലയാളികളുടെ സ്വന്തം ‘മല്ലു അർജ്ജുൻ’ സമൂഹ മാദ്ധ്യമത്തിൽ ഓണാശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ താരം പുതിയ വീഡിയോയാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
പുഷ്പ 2-ന്റെ ലൊക്കേഷൻ സെറ്റ് പരിചയപ്പെടുത്തുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. അതിനോടൊപ്പം നടന്റെ വീട്ടിലെ ചില കാഴ്ചകളും പങ്കുവെച്ചിട്ടുണ്ട്. രാവിലെ ഉണർന്നു കഴിഞ്ഞാൽ കുറച്ചു നേരം പൂന്തോട്ടത്തിൽ ചിലവഴിക്കുന്നത് മനസിന് നല്ലൊരു ഉന്മേഷമാണെന്നും താൻ ഇത് ഏറെ ആസ്വദിക്കുന്ന ഒരു കാര്യമാണെന്നും നടൻ വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് സ്വിമ്മിംഗ് പൂളിന്റെ ദൃശ്യങ്ങളും നടൻ കാണിക്കുന്നുണ്ട്. വീട്ടിലില്ലാത്ത സമയമാണെങ്കിൽ കൃത്യം 1 മണിക്കു തന്നെ വീട്ടിലേക്ക് വിളിക്കുമെന്നും വീട്ടുകാരാണ് തന്റെ ലോകമെന്നും നടൻ കൂട്ടിച്ചേർത്തു.
വീട്ടു വിശേഷങ്ങളെല്ലാം പങ്കുവെച്ചതിന് ശേഷം താരം നേരെ റാമോജി റാവു ഫിലിംസിറ്റിയിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അവിടെ കാത്തു നിൽക്കുന്ന ആരാധകർക്കൊപ്പം സെൽഫികളുമെടുത്താണ് താരം ലൊക്കേഷൻ സെറ്റിൽ എത്തുന്നത്. ആരാധകരാണ് തനിക്കെപ്പോഴും പ്രചോദനം നൽകുന്നതെന്നാണ് അല്ലു അർജ്ജുൻ പറയുന്നത്. തുടർന്ന് പുഷ്പ 2-ന്റെ വിശേഷങ്ങൾ വീഡിയിയോയിലൂടെ പങ്കുവെക്കുകയായിരുന്നു യൂത്ത് സ്റ്റാർ അല്ലു അർജ്ജുൻ.
View this post on Instagram
“>
Comments