തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ കൊല്ലപെട്ടു. ആറ്റിങ്ങൽ മണനാക്ക് സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.
തിരുവനന്തപുരം ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments