ബന്ധങ്ങളുടെ സൂക്ഷ്മ തലത്തിലൂന്നി സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രമായ കെട്ടുകാഴ്ചയുടെ തിരിതെളിഞ്ഞു. ചിരിയുടെയും ചിന്തയുടെയും വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു. മൂകാംബികയിലുള്ള മംഗളാമ്മയാണ് ആദ്യ തിരിതെളിയിച്ചത്.
പുതുമുഖം അർജുൻ വിജയ് ആണ് ചിത്രത്തിലെ നായകൻ. സലിംകുമാർ, ഡോ രജിത്കുമാർ, മുൻഷി രഞ്ജിത്ത്, രാജ്‌മോഹൻ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ ആഴവും പരപ്പും വൈകാരികതയും ഒട്ടും കുറയാതെ അവതരിപ്പിച്ച സുരേഷ് തിരുവല്ലുടെ ചിത്രങ്ങളാണ് കുപ്പിവള, ഓർമ്മ, നാളേയ്‌ക്കായ് എന്നീ ചിത്രങ്ങൾ.
സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം -ഇന്ദ്രജിത്ത്, എഡിറ്റിംഗ് – ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – ഡി മുരളി, ഗാനരചന – ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം – രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം – രവിശങ്കർ, ആർദ്ര, സ്‌നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം – സന്തോഷ് വെൺപകൽ, കോസ്റ്റ്യും – സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം – രാജീവ് ശിവ, സ്റ്റുഡിയോ – ചിത്രാഞ്ജലി തിരുവനന്തപുരം, ഡിസൈൻസ് – സാന്റോ വർഗ്ഗീസ്, സ്റ്റിൽസ് – ഷാലു പേയാട്.
Comments