RRRആഗോളതലത്തിലേക്ക് ഇന്ത്യൻ സിനിമയെ പിടിച്ചുയർത്താനായി വമ്പൻ സിനിമ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർസി സ്റ്റുഡിയോസ്. ചിത്രത്തിൽ നായകനായി എത്തുന്നത് തെന്നിന്ത്യൻ താരം കിച്ചാ സുദീപാണ്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. എസ് എസ് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ആർ ചന്ദ്രുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ബ്രഹ്മാണ്ഡ ചിത്രത്തിന് നിരവധി പ്രത്യേകതകൾ ഉണ്ടെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ ഈ വർഷം സെപ്തംബറിൽ പ്രഖ്യാപിക്കും. വിജയേന്ദ്ര പ്രസാദിന്റെ കഥയിലൊരുങ്ങിയ ഇരുപത്തി അഞ്ചിൽപരം ചിത്രങ്ങളും വാണിജ്യപരമായി വിജയം നേടിയവയായിരുന്നു. നന്ദി അവാർഡും ഫിലിം ഫെയർ അവാർഡുകളും കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം ആർ സി സ്റ്റുഡിയോസിന്റെ ബാനറിൽ വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്.
A Cinematic Masterpiece is coming,Supervised by V Vijayendra Prasad, Join us in celebrating Baadshah Kichcha Sudeepa's birthday!
Mission Starts Soon!🎥@KicchaSudeep @RCStudiosOff @VVPrasadWrites#KichchaSudeepa #kicchasudeepaglobalmovie #RCStudios #VVijayendraprasad #RChandru pic.twitter.com/6bi9YMYu9w
— R.Chandru (@rchandru_movies) September 1, 2023
മഗധീര, ബാഹുബലി, ആർആർആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയത് വി വിജയേന്ദ്ര പ്രസാദ് ആണ്. ആർ സി സ്റ്റുഡിയോസിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വമ്പൻ സിനിമകളാണ് ഈ വർഷം തിയേറ്ററുകളിൽ എത്തുന്നത്.
Comments