കൊച്ചി: ഏഷ്യൻ സെനിംഗിൽ ജപ്പാനിൽ നിന്ന് താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.26 കാരനായ റൈറ്റ് വിങ്ങർ ഡെയ്സൂക്ക് സകായിയാണ് ആറാമത്തെ വിദേശ താരമായി ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പരിക്കറ്റ് നാട്ടിലേയ്ക്ക് മടങ്ങിയ ഓസ്ട്രേലിയൻ താരം ജോഷ്വ സത്തിരിയോയ്ക്ക് പകരക്കാരനായാണ് ഡെയ്സൂക്ക് സകായ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുക. തായ്ലൻഡ് ലീഗിലെ കസ്റ്റംസ് യുണൈറ്റഡ് ക്ലബിനു വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച സകായ് ഫ്രീ ട്രാൻസ്ഫറായാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ലെഫ്റ്റ് വിങ്ങർ റോളിലും അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലും ഇറക്കാവുന്ന താരമാണ് സകായ്. ജപ്പാന്റെ അണ്ടർ 21 ടീമിന്റെ ഭാഗമായിട്ടുള്ള താരം ജപ്പാനിലെ മൂന്നാം ഡിവിഷൻ ലീഗിലാണ് കരിയറിലെ പ്രധാന പങ്കും കളിച്ചത്. ക്ലബ് ഫുട്ബോളിൽ 149 മത്സരങ്ങളിൽ നിന്നായി 24 ഗോളുകളും 10 അസിസ്റ്റുകളുമാണ് 1.67 മീറ്റർ ഉയരക്കാരനായ താരത്തിന്റെ സമ്പാദ്യം.
Comments