ബെംഗളൂരു : ഈദ്ഗാഹിൽ ഗണേശോത്സവം ആഘോഷിക്കാൻ അനുമതി നൽകി കർണാടകയിലെ ഹൂബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്‌ഡിഎംപി) . കോൺഗ്രസ്-എഐഎംഐഎം എതിർപ്പുകളെ അവഗണിച്ചാണ് ബിജെപി മേയർ വീണാ ബരദ്വാദ് ഗണേശോത്സവത്തിന് അനുമതി നൽകിയത് .
ഹുബ്ലി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഇത്തവണ ചർച്ച തുടങ്ങിയപ്പോൾ തന്നെ കോൺഗ്രസ്, എഐഎംഐഎം കൗൺസിലർമാർ ഇതിനെ ശക്തമായി എതിർത്തു. മുൻകൂർ നോട്ടീസ് നൽകാതെയാണ് വിഷയം ഉന്നയിച്ചതെന്ന് ഇരു പാർട്ടികളിലെയും കൗൺസിലർമാർ പറഞ്ഞു . തുടർന്ന് പ്രതിഷേധം ആരംഭിച്ചു. എന്നാൽ, ബഹളത്തിനിടയിൽ മേയർ വീണാ ബരദ്വാദ് ഗണേശോത്സവത്തിന് അനുമതി നൽകുകയായിരുന്നു.
ചർച്ചയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് മേയറുടെ അധികാരമാണെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ഇതിൽ തെറ്റൊന്നുമില്ല. കഴിഞ്ഞ വർഷവും ഈദ്ഗാഹ് ഗ്രൗണ്ടിൽ തന്നെ ഗണേശോത്സവം നടത്തിയിരുന്നു. ഈ വിഷയം സുപ്രീം കോടതി വരെ എത്തിയെങ്കിലും എല്ലാ എതിർപ്പുകളും തള്ളി ഹൈക്കോടതി ഗണേശോത്സവം അംഗീകരിച്ചു. – ബിജെപി കൗൺസിലർമാർ വ്യക്തമാക്കി.
ഒരിക്കൽ രണ്ട് മുഖ്യമന്ത്രിമാർക്ക് പദവി പോലും നഷ്ടപ്പെട്ടത് ഈദ്ഗായെ ചൊല്ലിയുള്ള പ്രശ്നത്തിനൊടുവിലാണ് . ഈ ഈദ്ഗാ മൈതാനത്ത് ത്രിവർണ പതാക ഉയർത്താനെത്തിയ ദേശസ്‌നേഹികളെ 1994ൽ അന്നത്തെ കോൺഗ്രസ് സർക്കാർ വെടിവെച്ചുകൊലപ്പെടുത്തിയിരുന്നു . ത്രിവർണ പതാക ഉയർത്തുന്നത് തടയാൻ കോൺഗ്രസ് സർക്കാർ രക്തം ചിന്തിയത് അന്ന് വൻ വിവാദമായിരുന്നു.
Comments