ന്യൂഡൽഹി: ഹിന്ദുമതത്തെ തുടച്ചുനീക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല. ഉദയനിധിയുടെ പരാമർശം വംശീയഹത്യക്കുള്ള ആഹ്വാനമാണെന്ന് ഷെഹ്സാദ് വിമർശിച്ചു. സംഭവം അപലപനീയനമാണ്. പ്രസംഗം ദീർഘകാലമായി നിലനിൽക്കുന്ന സനാതന വിരോധ പ്രചരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉദയനിധി സ്റ്റാലിന്റെ പരാമർശം അപലപനീയമാണ്. വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന സനാതന വിരോധ പ്രചരണത്തിന്റെ ഭാഗമായാണ് ഉദയനിധി പ്രവർത്തിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ എന്ന ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.
‘സനാതന ധർമ്മത്തെ എതിർക്കുക’ എന്നതിനുപകരം ‘സനാതന ധർമ്മം ഉന്മൂലനം ചെയ്യുക’ എന്നപേരിൽ തന്നെ സമ്മേളനം വിളിച്ചതിന് സംഘാടകരെ ഞാൻ അഭിനന്ദിക്കുന്നു. നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്. കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിർക്കാൻ കഴിയാത്തവയാണ്, അവയെ ഇല്ലാതാക്കണം. സനാതനവും ഇതുപോലെയാണ്. സനാതനത്തെ ഉന്മൂലനം ചെയ്യുക എന്നത് നമ്മുടെ പ്രഥമ ദൗത്യമായിരിക്കണം.” ഉദയനിധി പറഞ്ഞു.
Comments