ചെന്നൈ : ഹിന്ദുമതത്തിനെതിരെ വിഷം ചീറ്റി കോൺഗ്രസ് വക്താവ് ലക്ഷ്മി രാമചന്ദ്രൻ. “സനാതനം എന്നത് ഉത്തരേന്ത്യയിൽ ഉത്ഭവിച്ച വിദ്വേഷ, ജാതിമത ഹിന്ദുത്വയുടെ മറ്റൊരു പേരാണ്.” എന്നാണ് ലക്ഷ്മി രാമചന്ദ്രന്റെ ട്വീറ്റ് . ദക്ഷിണേന്ത്യയിലെ ‘ഹിന്ദുത്വം’ ഉത്തരേന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു.
“ദക്ഷിണേന്ത്യയിൽ, നമ്മുടെ ഹിന്ദുമതം സമാധാനപ്രേമിയും എല്ലാവരേയും ഉൾക്കൊള്ളാൻ ശ്രമിക്കുന്നതുമാണ്. രാമാനുജർ, വല്ലാളർ, നാരായണഗുരു എന്നിവരുടെ ഒരുതരം ഹിന്ദുമതമാണ് നമ്മുടെ ഹിന്ദുമതം – ലക്ഷ്മി രാമചന്ദ്രൻ ആരോപിച്ചു. ഉദയനിധി സ്റ്റാലിന്റെ സനാതനധർമ്മത്തിനെതിരായുള്ള പ്രസ്താവനയ്ക്ക് പിന്തുണ നൽകുന്നതാണ് ലക്ഷ്മി രാമചന്ദ്രന്റെ പ്രസ്താവന .
തമിഴ്നാട് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ഉദയനിധിയ്ക്ക് ഇന്ന് പിന്തുണ അറിയിച്ചിരുന്നു. “സനാതന ധർമ്മം ഒരു ജാതി ഹൈറാർക്കിക്കൽ സൊസൈറ്റിയുടെ കോഡല്ലാതെ മറ്റൊന്നുമല്ല. അതിനായി ബാറ്റ് ചെയ്യുന്നവരെല്ലാം നല്ല ദിനങ്ങൾക്കായി കൊതിക്കുന്നു! ജാതി ഇന്ത്യയുടെ ശാപമാണ്, ”എന്നായിരുന്നു കാർത്തിയുടെ പ്രസ്താവന .
Comments