ബെംഗളൂരു: നാലാമത് ദക്ഷിണേന്ത്യൻ ജൂനിയർ റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും കേരളം കിരീടം നേടി. കർണാടകയിലെ ബെൽഗാമിലായിരുന്നു മത്സരങ്ങൾ.
ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കേരളം ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തമിഴ്നാടിനെ തോൽപ്പിച്ചു. പെൺകുട്ടികളുടെ വിഭാഗം ഫൈനലിലും തമിഴ്നാട് തന്നെയായിരുന്നു കേരളത്തിന്റെ എതിരാളികൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെൺകുട്ടികളുടെ വിജയം. ആൺകുട്ടികളുടെ ടീമിനെ പാലക്കാട് സ്വദേശിയായ വൈശാഖും പെൺകുട്ടികളുടെ ടീമിനെ കോഴിക്കോട് സ്വദേശിനിയായ ജാഹ്നവി എൽ ഷാംജിത്തും നയിച്ചു.
Comments