സനാതന ധർമ്മം 140 കോടി ജനങ്ങൾക്കും അഭിമാനം; പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം ശാശ്വത സത്യങ്ങളെ നശിപ്പിക്കാൻ: അനിൽ കെ ആന്റണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സനാതന ധർമ്മം 140 കോടി ജനങ്ങൾക്കും അഭിമാനം; പ്രതിപക്ഷ ഐക്യത്തിന്റെ ശ്രമം ശാശ്വത സത്യങ്ങളെ നശിപ്പിക്കാൻ: അനിൽ കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 05:08 pm IST
FacebookTwitterWhatsAppTelegram

സനതാനധർമ്മം മഹാവ്യാധിയാണെന്നും ഇവയെല്ലാം തുടച്ചുനീക്കണമെന്നുമുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ ശക്തമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ കെ. ആന്റണി. മതത്തിന് അപ്പുറത്ത് ഈ രാജ്യത്തെ 140 കോടി ജനങ്ങൾക്കും അഭിമാനമാണ് സനാതന ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഇന്ത്യൻ പൗരന്മാരും ആചരിക്കുന്ന സത്യമാണ് സനതന ധർമ്മം. ഇത്തരത്തിൽ മഹാരോഗങ്ങളുമായി സനാതന ധർമ്മത്തെ താരതമ്യം ചെയ്യുന്നതും നശിപ്പിക്കണമെന്ന് പറയുന്നതും വലിയ അപകടമാണ്. സനാതന ധർമ്മം നമ്മുടെ വളരെ സമ്പന്നമായ വിശ്വാസങ്ങൾ, രീതികൾ എന്നിവയെ ചേർത്തുപിടിക്കുന്ന ഒന്നാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ സനാതന ധർമ്മം ശാശ്വതവും സാർവ്വത്രികവുമായ സത്യമാണ്. അനിൽ കെ. ആന്റണി പറഞ്ഞു.

നരേന്ദ്രമോദി അധികാരത്തിൽ എത്തിയതിന് ശേഷമാണ് ഇന്ത്യ ഉയർന്നത്. അതിന് ശേഷമാണ് ഇന്ത്യയുടെ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള നമ്മുടെ സമ്പന്നമായ പൈതൃകം സംസ്‌കാരം ധാർമ്മികത വിശ്വാസങ്ങൾ എല്ലാം കഴിഞ്ഞ ഒൻപതര വർത്തിൽ വീണ്ടെടുക്കാനും അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. 26 പാർട്ടികൾ ചേർന്ന് ഒരു മുന്നണിയുണ്ടാക്കിയിട്ടുണ്ട്. ഇതില് കോൺഗ്രസ് ഉൾപ്പെടെയുള്ള ഈ പാർട്ടികൾക്ക് പൊതുവായി ഒന്നുമില്ല. പൊതുവായി ഒരു പ്രത്യയശാസ്ത്രമോ നയങ്ങളോ കാഴ്‌ച്ചപ്പാടോ ഒന്നും തന്നെയില്ല. ആകെയുള്ളത് നരേന്ദ്രമോദിയെ താഴെയിറക്കണമെന്ന ലക്ഷ്യമാണ്. ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവിനെ താഴെയിറക്കണമെന്നാണ്. അതിന് വേണ്ടി ഏതറ്റം വരെയും പോകും അവർ. അതിന്റെ ഉദാഹരമാണ് ഇപ്പോൾ കാണുന്നത്. ഇന്ത്യ മുന്നോട്ട് കുതിക്കാൻ മാത്രമല്ല, നമ്മുടെ സംസ്‌കാരവും അടിസ്ഥാന വിശ്വാസപ്രമണങ്ങളും സംരക്ഷിക്കപ്പെടാനും കൂടിയാണ് നരേന്ദ്രമോദി അധികാരത്തിൽ എത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെത്തിയ ബ്രിട്ടിഷുകാരെ പോലെയും അതിന് മുന്നേ വന്ന ഇസ്ലാമിക അധിനിവേശ ശക്തികളെ പോലെയും രാജ്യത്തിന്റെ അധികാരം നേടാൻ മാത്രമല്ല പ്രതിപക്ഷ ഐക്യം ശ്രമിക്കുന്നത് ഇവിടുത്തെ ശാശ്വതമായ വിശ്വാസങ്ങളെയും സത്യങ്ങളെയും നശിപ്പിക്കാനും കൂടിയാണ് ശ്രമിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ ഈ പ്രസ്താവന 2024-ലും നരേന്ദ്രമോദി തന്നെ തുടർന്നും അധികാരത്തിൽ വരണമെന്നതിന്റെ അവശ്യകതയാണ് കാണിക്കുന്നതെന്ന് അനിൽ കെ. ആന്റണി പറഞ്ഞു.

Tags: Anil K AntonyUdaya Nidhi Stalin
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies