ന്യൂയോർക്ക്: ഇസ്രോ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയ വാരങ്ങളാണ് കഴിഞ്ഞുപോയത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ്, ആദിത്യ എൽ-01 വിക്ഷേപണം എന്നീ നേട്ടങ്ങളെല്ലാം കഴിഞ്ഞ ഒരു മാസത്തിനിടിയിലാണ് സംഭവിച്ചത്. എന്നാൽ ചരിത്ര നേട്ടത്തിന്റെ പ്രതിഫലനം സമൂഹമാദ്ധ്യമങ്ങളിലും പ്രകടമായി എന്നതാണ് ശ്രദ്ധേയം. എക്‌സിൽ കഴിഞ്ഞമാസം ഏറ്റവും കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ഹാൻഡിലുകളിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഇസ്രോ. 11 ലക്ഷത്തിലധികം പേരാണ് ഒരു മാസംകൊണ്ട് ഇസ്രോയുടെ ഒഫീഷ്യൽ ഹാൻഡിൽ ഫോളോ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഫോളോവേഴ്‌സ് വർദ്ധിപ്പിച്ചവരിൽ ഒന്നാം സ്ഥാനം കമ്പനി ഉടമ എലോൺ മസ്‌ക് തന്നെയാണ്. 33,66,775 ഫോളോവേഴ്‌സാണ് മസ്‌കിന് വർദ്ധിച്ചിരിക്കുന്നത്. 15,39,396 ഫോളോവേഴ്‌സുമായി ടോക്യോ മെട്രോ ഇൻഫോയാണ് രണ്ടാമത്. 11,72,857 ഫോളോവേഴാസാണ് മൂന്നാം സ്ഥാനത്തുള്ള ഇസ്രോയ്‌ക്ക് വർദ്ധിച്ചിരിക്കുന്നത്. ട്രംപ്- 7,35,569, നാസ-6,66,375 എന്നിവരുടെ ഹാൻഡിലുകൾ ഇസ്രോയ്‌ക്കും വളരെ പിന്നിലാണ്.
പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിൽ നിന്നുള്ള അടുത്ത സ്ഥാനക്കാരൻ. 10-ാമതുള്ള മോദിയ്‌ക്ക് 6,27,350 ഫോളോവേഴ്‌സാണ് കഴിഞ്ഞ മാസത്തിൽ വർദ്ധിച്ചത്. 11മതുള്ള കോഹ്ലിക്ക് 4,89,918 ഉം 30 സ്ഥാനത്തുള്ള യോഗി ആദിത്യനാഥിന് 2,67, 419 ഫോളോവേഴ്‌സും വർദ്ധിച്ചു.
Top 𝕏 / Twitter follower gainers (last 30 days):
1.🇺🇲 Elon Musk: +3,366,775
2.🇯🇵 Tokyo Metro Info: +1,539,396
3.🇮🇳 ISRO: +1,172,857
4.🇮🇹 Fabrizio Romano: +1,032,959
5.🇺🇲 Tucker Carlson: +740,851
6.🇺🇲 Donald Trump: +735,569
7.🇺🇲 MrBeast: +729,575
8.🇺🇲 NASA: +660,375
9.🇺🇲 Public…— World of Statistics (@stats_feed) September 4, 2023














