ദക്ഷിണേഷ്യയിലെ ആദ്യത്തെ ജി20 ഉച്ചകോടി; ചരിത്രമാകാൻ ഡൽഹി; അറിയേണ്ടതെല്ലാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണേഷ്യയിലെ ആദ്യത്തെ ജി20 ഉച്ചകോടി; ചരിത്രമാകാൻ ഡൽഹി; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

ജി20 ഉച്ചകോടിക്ക് ഒരുങ്ങിയിരിക്കുകയാണ് രാജ്യ തലസ്ഥാനം. ചരിത്രത്തിലാദ്യമായി ഇന്ത്യ ജി20 അദ്ധ്യക്ഷപദവി ഏറ്റെടുത്തതിന്റെ ആഘോഷത്തിലും അഭിമാനത്തിലുമാണ് രാജ്യം. അന്താരാഷ്‌ട്ര സാമ്പത്തിക സഹകരണത്തിനുള്ള ഫോറാമാണ് ജി20 എന്ന ഗ്രൂപ്പ് ഓഫ് ട്വിന്റി. ആഗോള സാമ്പത്തിക വിഷയങ്ങളിലും വികസന പ്രവർത്തനങ്ങളിലും മികച്ച ഭരണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിലും ജി20 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1999-ലാണ് ദി20 സ്ഥാപിതമായത്. 20 രാജ്യങ്ങളിലെ ധനകാര്യവകുപ്പ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ഒത്തുചേർന്ന് ആഗോള സാമ്പത്തിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ചതാണിത്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി20 രാജ്യങ്ങൾ. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, അമേരിക്ക, യുകെ എന്നിവയാണ് ആ 19 അംഗരാജ്യങ്ങൾ. ആഗോള ജിഡിപിയുടെ 85 ശതമാനവും, ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും, ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജി20 രാഷ്‌ട്രങ്ങളാണ് പ്രതിനിധീകരിക്കുന്നത്.

ജി20യുടെ പ്രവർത്തനം

ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിനാണ് ഒരു വർഷ കാലത്തേക്ക് ജി20യുടെ അദ്ധ്യക്ഷ പദവി വഹിക്കുക. 2022 ഡിസംബർ 1-നാണ് ഭാരതത്തിന് അദ്ധ്യക്ഷപദവി ലഭിച്ചത്. അടുത്ത അദ്ധ്യക്ഷ പദവി സ്ഥാനം ഏറ്റെടുക്കുക ബ്രസീലാണ്. ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യയ്‌ക്ക് അദ്ധ്യക്ഷ പദവി ലഭിച്ചത്. രണ്ട് തരത്തിലാണ് ഉച്ചകോടി നടക്കുന്നത്, ഫിനാൻഷ്യൽ ട്രാക്കിലും ഷെർപ്പാ ട്രാക്കിലും. ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ഫിനാൻസ് ട്രാക്കിന് നേതൃത്വം നൽകുമ്പോൾ ഫിനാൻസ് ട്രാക്കിന് ശേഷം ഷെർപ്പ ട്രാക്കിനെ നയിക്കുന്നു.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ പദവി

ജി20-യുടെ 18-ാമത് യോഗമാണ് ഡൽഹിയിൽ ചേരുന്നത്. സെപ്റ്റംബർ 9,10 തീയതികളിലായി ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ആദ്യത്തെ ജി20 ഉച്ചകോടിക്കാണ് രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. 20 അംഗരാജ്യങ്ങളടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

Tags: G20G-20 summit
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies