ന്യൂഡൽഹി: ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കണമെന്ന് നേരത്തെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. 2021-ലാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. രണ്ട് വർഷം മുൻപ് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.
കങ്കണ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ… “ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ!! അടിമ നാമത്തിൽ നിന്ന് മോചിതയായി … ജയ് ഭാരത്”, എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.
And some call it black magic …. It’s simply Grey matter honey 🙃
Congratulations to everyone!!
Freed from a slave name …
Jai Bharat 🇮🇳 https://t.co/I6ZKs3CWNl— Kangana Ranaut (@KanganaTeam) September 5, 2023
നേരത്തെ ഭാരതം എന്ന പേരിനെ അനുകൂലിച്ച് അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. ‘ ഭാരത് മാതാ കീ ജയ് ‘ എന്ന പോസ്റ്റുമായാണ് അമിതാഭ് ബച്ചൻ രംഗത്തെത്തിയത്. ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്ട്രപതി എന്നാണ് പരാമർശിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഭാരതം എന്ന പേര് ട്രെൻഡ് ആയി മാറിയത്.
Comments