കണ്ണൂർ: ചികിത്സയ്‌ക്കായി എത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആശുപത്രി ജീവനകാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസാണ് അറസ്റ്റിലായത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ജീവനകാരനാണ് ഇയാൾ.
ഉച്ചയോടെയാണ് സംഭവം. വയറുവേദനയെ തുടർന്ന് ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ അമ്മ ഒ.പിയിൽ പോയ സമയത്താണ് പീഡന ശ്രമം നടക്കുന്നത്. ആശുപത്രി ജീവനകാരനായ റമീസ് കുട്ടിയെ അമ്മയുടെ കണ്ണുവെട്ടിച്ച് ശൗചാലത്തിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു. തുടർന്ന് പീഡിപ്പിച്ചതായും ഭീക്ഷണിപ്പെടുത്തിയതായും കുട്ടിയുടെ പരാതിയിൽ പറയുന്നു.
പേടിച്ചു പോയ കുട്ടി കാര്യങ്ങൾ ബന്ധുക്കളെ അറിയിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിയുന്നത്. ഇതോടെ ആശുപത്രി ജീവനകാരും മറ്റു ആളുകളും റമീസിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Comments