ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകശക്തിയായി മാറുകയാണെന്നും ഇത് മനോഹരമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അതിന് നരേന്ദ്രമോദിക്ക് ആശംസങ്ങൾ നേരുന്നു. ലോകം നിരവധി വെല്ലുവിളികളെ നേരിട്ടപ്പോഴാണ് ഇന്ത്യയുടെ ജി20 അദ്ധ്യക്ഷസ്ഥാനം. വൈവിധ്യവും അസാധാരണവുമായ വിജയങ്ങൾ ജി20യുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ ശരിയായ സമയത്ത്, ശരിയായ രാജ്യം ഇന്ത്യയാണ് എന്ന് അർത്ഥമാക്കുന്നതാണെന്ന് ഋഷി സുനക് പറഞ്ഞു.
സെപ്തംബർ 9, 10 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ദിവസങ്ങൾക്ക് മുമ്പ് പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധം നിലവിലുള്ള സ്ഥിതിയേക്കാൾ കൂടുതൽ നിർവചിക്കുക ഭാവിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നത് മുതൽ കാലാവസ്ഥാ വ്യതിയാനം കൈകാര്യം ചെയ്യുന്നത് വരെ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ബ്രിട്ടൺ ജി20 അദ്ധ്യക്ഷസ്ഥനം അലങ്കരിക്കുന്ന ഇന്ത്യയോട് ചേർന്ന് പ്രവർത്തിക്കുമെന്നും സുനക് പറഞ്ഞു.
Comments