സിപിഎം കേന്ദ്ര ആസ്ഥാനത്തെ ബോർഡിൽ പോലും 'ഭാരത്' കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുമ്മനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം കേന്ദ്ര ആസ്ഥാനത്തെ ബോർഡിൽ പോലും ‘ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കുമ്മനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 03:19 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഭാരതം എന്ന് പേര് രാജ്യത്തിന്റെ ബഹുസ്വരതയ്‌ക്കും ഭരണഘടനയ്‌ക്കും നിരക്കാത്ത നടപടിയാണെന്ന് പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സങ്കുചിത സ്വാർത്ഥ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ഈ ചുവടുമാറ്റം അവസരവാദമാണെന്ന് കുമ്മനം പറഞ്ഞു. സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. എന്നാൽ മുൻ നിലപാട് മുഖ്യമന്ത്രി സൗകര്യം പോലെ വിസ്മകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

‘ട്രിവാൻഡ്രം തിരുവനന്തപുരം ആയതും, ആലപ്പി ആലപ്പുഴ ആയതും, ക്വയിലോൺ കൊല്ലം ആയതും, മദ്രാസ് ചെന്നൈ ആയതും, ബോംബെ മുംബൈ ആയതും സ്ഥലനാമങ്ങൾക്ക് തദ്ദേശീയമായ സ്വഭാവ സവിശേഷതകൾ വീണ്ടെടുക്കാനാണ്. വിദേശികൾ അടിച്ചേൽപ്പിച്ച സ്ഥലനാമങ്ങളോടുള്ള എതിർപ്പിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നിൽ എഴുതിയിട്ടുള്ള ബോർഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) എന്നാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭാരത് എന്ന പേര് സ്വീകരിക്കുന്നത് നാടിന്റെ ബഹുസ്വരതയ്‌ക്കും ഭരണഘടനയ്‌ക്കും നിരക്കാത്ത നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വസ്തുതയ്‌ക്ക് നിരക്കാത്തതാണ്.

സ്ഥലനാമങ്ങളെല്ലാം ഭാരതീയ സ്വഭാവം ദ്യോതിപ്പിക്കേണ്ടതാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാട് ഇപ്പോൾ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. സങ്കുചിത സ്വാർത്ഥ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഈ ചുവടുമാറ്റം അവസരവാദമാണ്. ട്രിവാൻഡ്രം തിരുവനന്തപുരം ആയതും , ആലപ്പി ആലപ്പുഴ ആയതും , ക്വയിലോൺ കൊല്ലം ആയതും, മദ്രാസ് ചെന്നൈ ആയതും, ബോംബെ മുംബൈ ആയതും സ്ഥലനാമങ്ങൾക്ക് തദ്ദേശീയമായ സ്വഭാവ സവിശേഷതകൾ വീണ്ടെടുക്കാനാണ്. വിദേശികൾ അടിച്ചേൽപ്പിച്ച സ്ഥലനാമങ്ങളോടുള്ള എതിർപ്പിന്റെ തുറന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്.

സിപിഎമ്മിന്റെ ദേശീയ ആസ്ഥാനത്ത് ഓഫീസിന് മുന്നിൽ എഴുതിയിട്ടുള്ള ബോർഡിലും’ ഭാരത്’ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) എന്നാണ്. ഇതെല്ലാം ഭാരതമെന്ന പേരിന് ആർജ്ജിച്ചിട്ടുള്ള സാർവ്വത്രിക അംഗീകാരത്തെയാണ് കാണിക്കുന്നത്.
പുതിയതായി കൊണ്ടുവന്ന് രാഷ്‌ട്രത്തിന്റെമേൽ അടിച്ചേൽപ്പിക്കുന്ന ഒരു പേരാണ് ഭാരതമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇന്ത്യ എന്ന പേരിനോട് എന്താണ് ഇത്ര ഭയം എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയോട് ഒരു മറുചോദ്യം ഉണ്ട്.
ഭാരതം എന്ന പേരിനോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഭയം ?

ബ്രിട്ടീഷുകാരന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഇന്ത്യ വേണോ അതോ ടാഗോറിന്റെ ഭാരതഭാഗ്യവിധാതാവിനെ വേണോ എന്നതാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം.
ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം എന്ന വള്ളത്തോളിന്റെ കവിത മുഖ്യമന്ത്രി തന്നെ എത്രയോ യോഗങ്ങളിൽ ഉദ്ധരിക്കാറുണ്ട്. നാളിതുവരെ ഭാരതനാമത്തിൽ യാതൊരു പന്തികേടും കാണാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ അതിന് അയിത്തം കൽപ്പിച്ച് പടിക്കു പുറത്തേക്ക് ആട്ടിയോടിക്കുന്നത് സത്യസന്ധമായ രാഷ്‌ട്രീയമല്ല. കാപട്യത്തിന്റെയും അവസരവാദത്തിന്റെയും സ്വാർത്ഥ രാഷ്‌ട്രീയമാണ്.

 

Tags: BJPCPIMbharat
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies