കൊച്ചി: ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര, ചെങ്കൽ സ്വദേശി ക്രിസ്റ്റിയാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ ഇയാൾ പിടിയിലാകുകയായിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്താൻ സാധിച്ചത്. പിന്നാലെ സാക്ഷിയും ഇരയായ പെൺകുട്ടിയും ദൃശ്യത്തിലുള്ള ആൾ തന്നെയാണ് പ്രതിയെന്ന് മൊഴി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതി പിടിയിലാകുകയായിന്നു. പ്രതിയായ ക്രിസ്റ്റി നിരവധി കവർച്ച കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ആളാണ്. വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ പ്രതി തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ മാതാവിന്റെ ഫോണുമായാണ് കടന്നുകളഞ്ഞത്.
Comments