ഹിന്ദു ദേശീയവാദി , ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഇടതുപക്ഷ- ഇസ്ലാമിസ്റ്റ് സംഘം ; വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡെയുടെ പ്രസംഗം റദ്ദാക്കി ലോകമത പാർലമെന്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദേശീയവാദി , ആർഎസ്എസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഇടതുപക്ഷ- ഇസ്ലാമിസ്റ്റ് സംഘം ; വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡെയുടെ പ്രസംഗം റദ്ദാക്കി ലോകമത പാർലമെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2023, 11:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇടതുപക്ഷക്കാരുടെയും ഇസ്ലാമിസ്റ്റുകളുടെയും പ്രചാരണങ്ങളെത്തുടർന്ന് വിവേകാനന്ദ കേന്ദ്ര വൈസ് പ്രസിഡന്റ് നിവേദിതാ ഭിഡെയുടെ പ്രസംഗം റദ്ദാക്കി ലോകമത പാർലമെന്റ് . ഓഗസ്റ്റ് 16-ന് നടത്താനിരുന്ന പ്ലീനറി സെഷൻ പ്രസംഗമാണ് റദ്ദാക്കിയത് . ഇടതുപക്ഷ മാധ്യമങ്ങൾ, അക്കാദമികൾ, ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയുടെ പ്രചാരണമാണിതിന് കാരണമെന്നാണ് സൂചന .

2017-ലെ പത്മശ്രീ പുരസ്‌കാര ജേതാവായ നിവേദിത ഭിഡെ, 1977 മുതൽ വിവേകാനന്ദ കേദ്ര കന്യാകുമാരിയുടെ ഭാഗമാണ് നിവേദിത ഭിഡെയുടെ പേരിൽ 15-ലധികം പുസ്തകങ്ങളുമുണ്ട്. ലോകമെമ്പാടും പതിവായി യോഗ പഠിപ്പിക്കലുകളും ആത്മീയ റിട്രീറ്റുകളും നിവേദിത നടത്തുന്നുണ്ട് .

കൂടാതെ, ദേശീയ അന്തർദേശീയ സമ്മേളനങ്ങളിൽ അവർ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് . ലോകമെമ്പാടുമുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപിതമായതുമുതൽ ട്രസ്റ്റി എന്ന നിലയിൽ, സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന അവർ 2020 ജൂലൈ മുതൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിലെ അംഗവുമാണ്.

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ആത്മീയ സാംസ്കാരിക സംഘടനയാണ് വിവേകാനന്ദ കേന്ദ്രം, . മഹാനായ ഇന്ത്യൻ തത്ത്വചിന്തകനും ആത്മീയ നേതാവുമായ സ്വാമി വിവേകാനന്ദന്റെ ബഹുമാനാർത്ഥം 1972 ൽ തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ഇത് സ്ഥാപിതമായത്. പ്ലീനറി സെഷനുകൾ, വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രകടനങ്ങൾ, എക്സിബിഷനുകൾ , യുവജന പരിപാടികൾ, കമ്മ്യൂണിറ്റി സേവനങ്ങൾ മുതലായവ പോലുള്ള വിപുലമായ പ്രവർത്തനങ്ങളും പരിപാടികളും ലോകമതപാർലമെന്റിൽ സാധാരണയായി ഉൾപ്പെടുന്നു.

റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഇടതുപക്ഷ ഇസ്ലാമിസ്റ്റ് ഫാക്കൽറ്റി അംഗമായ ഓഡ്രി ട്രഷ്‌കെയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ ഭിഡെയെ “ഹിന്ദു ദേശീയവാദി” എന്നാണ് മുദ്രകുത്തിയിരിക്കുന്നത് . “ഇന്ത്യൻ മുസ്ലീങ്ങളെ പൈശാചികമാക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഭിഡെ വ്യക്തിപരമായി ഏർപ്പെട്ടിട്ടുണ്ട് . ഈ സമയത്ത് ഇന്ത്യയിൽ ഹിന്ദു ദേശീയ നേതൃത്വത്തിന് കീഴിൽ മുസ്‌ലിം വിരുദ്ധ അക്രമങ്ങൾ അതിവേഗം വർദ്ധിച്ചു. ആഴത്തിലുള്ള ഇസ്ലാമോഫോബിക് രാഷ്‌ട്രീയ പ്രത്യയശാസ്ത്രമായ ഹിന്ദു ദേശീയതയെ പിന്തുണയ്‌ക്കുന്ന തീവ്ര വലതുപക്ഷ രാഷ്‌ട്രീയ സംഘടനകളുമായി ഭിഡെയ്‌ക്ക് ആഴത്തിലുള്ള ബന്ധമുണ്ട് എന്നീ ആരോപണങ്ങളും ഭിഡെയെ ഒഴിവാക്കാനായി ഇസ്ലാമിസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു.പരിപാടിയുടെ സ്‌പോൺസർമാരിൽ ഒന്നായ ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം ഓർഗനൈസേഷനും ഭിഡെയെ പരിപാടിയിൽ നിന്ന് നീക്കം ചെയ്യാൻ സജീവമായ നടപടികൾ സ്വീകരിച്ചു.

ആർഎസ്എസ് സംഘടനയുടെ അഫിലിയേറ്റ് ആയ വിവേകാനന്ദ കേന്ദ്രത്തിന്റെ നേതാവ് എന്ന നിലയിൽ ഭിഡെയെ ഒഴിവാക്കുന്നുവെന്നാണ് ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലിന്റെ (ഐഎഎംസി) എക്‌സിക്യൂട്ടീവ് ഡയറക്ടർ റഷീദ് അഹമ്മദ് പറഞ്ഞത്.

Tags: Vivekananda Kendra
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies