കൊല്ലം: സാമൂഹിക മാദ്ധ്യമത്തിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ റവന്യു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയത സംഭവത്തിൽ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി എൻ.ജി.ഒ യൂണിയൻ. തിരുവനന്തപുരം ലാൻഡ് റവന്യു ഓഫീസിലെ സീനർ ക്ലർക്കായ ഷാനവാസിനെതിരെ സർക്കാർ എടുത്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന രംഗത്തെത്തിയത്.
വരുമാന സർട്ടിഫിക്കറ്റ് നൽകിയതിന് വിരമിച്ച വില്ലേജ് ഓഫീസറുടെ പെഷനിൽ നിന്നും 500 രൂപ വീതം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെ വിമർശിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് ഷാനവാസിനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ഷാനവാസിന്റെ സസ്പെൻഷനെ തുടർന്ന് എൻ.ജി.ഒ യൂണിയൻ രംഗത്തെത്തി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ സംസ്ഥാന നേതാക്കൾ റവന്യു മന്ത്രി കെ. രാജനെ കണ്ടിരുന്നു. ഷാനവാസിന്റെ സസ്പെൻഷനിൽ പ്രതിക്ഷേധിച്ച് തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ യൂണിയൻ യോഗം നടത്തിയിരുന്നു.
Comments