അണ്ടർ-16 സാഫ് കപ്പ് ഫൈനൽ ടിക്കറ്റെടുത്ത് ഇന്ത്യൻ കൗമാരപട. മാലിദ്വീപിനെ എതിരില്ലാത്ത ഏട്ടുഗോളുകൾക്ക് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബംഗ്ലാദേശ് – പാകിസ്താൻ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.
22-ാം മിനിറ്റിൽ വിശാൽ യാദവിന്റെ ഗോളിലൂടെയാണ് ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടത്. പിന്നീട് മുഹമ്മദ് കെയ്ഫിലൂടെ ഇന്ത്യ 36-ാം മിനിറ്റിൽ ലീഡ് ഉയർത്തി. രണ്ടാം പകുതിയിലാണ് പിന്നീട് ഗോൾ മഴയ്‌ക്ക് ഇന്ത്യ തുടക്കമിട്ടത്. ആറ് ഗോളുകളാണ് രണ്ടാം പകുതിയിൽ പിറന്നത്. അർബാഷും ഐബർലോഗും ഇന്ത്യയ്‌ക്കയായി ഇരട്ടഗോളുകൾ നേടി.
അതേസമയം സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ അണ്ടർ 19 ഫുട്‌ബോൾ ഹെഡ് കോച്ച് ഷുവേന്ദു പാണ്ഡയാണ് സെപ്റ്റംബർ 21ന് കാഠ്മണ്ഡുവിൽ നടക്കുന്ന ടൂർണമെന്റിനായുളള 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ബിയിൽ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യ.
ഗോൾകീപ്പർമാർ: ലയണൽ ഡാരിൽ റിമ്മി, ദിവ്യജ് ധവൽ തക്കർ, മൻജോത് സിംഗ് പർമർ.
ഡിഫൻഡർമാർ: തോമസ് കാനാമൂട്ടിൽ ചെറിയാൻ, ജഹാംഗീർ അഹമ്മദ് ഷാഗൂ, വിജയ് മറാണ്ടി, എ സിബ പ്രസാദ്, മനാബിർ ബസുമതരി, സൂരജ്കുമാർ സിങ്ങ് ബാം, റിക്കി മീതേയ്.
മിഡ്ഫീൽഡർമാർ: മംഗ്ലെൻതെങ് കിപ്ജെൻ, ഇഷാൻ ശിശോദിയ, അർജുൻ സിംഗ് ഒയിനം, യാഷ് ചിക്രോ, എബിൻദാസ് യേശുദാസൻ, രാജാ ഹരിജൻ, തുംസോൾ ടോങ്സിൻ.
ഫോർവേഡ്സ്: ഗ്വാഗ്വാംസർ ഗൊയാരി, സാഹിൽ ഖുർഷിദ്, ലിങ്കി മെയ്റ്റി ചബുങ്ബാം, കെൽവിൻ സിംഗ് താവോറെം, നവോബ മെയ്തേയ്, ദിനേഷ് സിംഗ് സൗബം.
Comments