തിരുവനന്തപുരം: അന്ധനായ കടയുടമയെ ആക്രമിച്ച പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി എം.ഷിജു(40) ആണ് അറസ്റ്റിലായത്. ആനാട് വട്ടറത്തല ജംഗ്ഷനിൽ കട നടത്തുന്ന ബിനുകുമാറിനെയാണ് ആക്രമിച്ചത്. തീപ്പെട്ടി ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞതിനായിരുന്നു ആക്രമണം. സോഡാക്കുപ്പികൊണ്ട് നെഞ്ചിലും തലയിലും അടിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ നെടുമങ്ങാട് എസ്.എച്ച്.ഒ. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments