തീവ്രവാദത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ഈ സർക്കാർ തെളിയിച്ചു; ജിഹാദും വികസനവും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നതെന്നും അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ഈ സർക്കാർ തെളിയിച്ചു; ജിഹാദും വികസനവും തമ്മിലുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നതെന്നും അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 10:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്ധവ് താക്കറെ മറുപടി നൽകാത്തത് പുതിയ വോട്ട് ബാങ്കിനെ ഭയന്നാണെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറിന്റെയും കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഇപ്പോൾ ഉദ്ധവ് താക്കറെയുടേത് കൂടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സാംഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ശിവസേനയുടെ വ്യാജ പതിപ്പിന്റെ തലവനായ ഉദ്ധവ് താക്കറെയോട് എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്. മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് മുന്നിൽ നിങ്ങൾ ഇതിന് മറുപടി നൽകണം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കണോ വേണ്ടയോ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് തെറ്റാണോ, രാമക്ഷേത്രം പണിതുയർത്തിയത് നല്ല കാര്യമാണോ അതോ മോശം കാര്യമാണോ ഈ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകണം. എന്നാൽ പുതിയ വോട്ട് ബാങ്കിനെ പേടിച്ച് അദ്ദേഹം ഇതിനൊന്നും മറുപടി തരില്ല.

ജിഹാദിന് വോട്ട് ചെയ്യുന്നവരും വികസനത്തിന് വോട്ട് ചെയ്യുന്നവരും തമ്മിലുളള മത്സരമാണ് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ്. ഇന്ന് രാജ്യത്ത് രണ്ട് സംഘങ്ങളാണ് ഉള്ളത്. ഒന്ന് രാമക്ഷേത്രത്തിന് എതിരായിട്ടുള്ളത്. മറ്റൊന്ന് മോദിജിയുടെ സംഘമാണ്. ജിഹാദിന് വേണ്ടിയാണ് ഒരു കൂട്ടർ വോട്ട് കൊടുക്കുന്നത്. അതേസമയം മറുവശത്ത് ഉള്ളവരാകട്ടെ അവർ വികസനത്തിനായി വോട്ട് ചെയ്യും. സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഒരു വശത്ത്. മറു വശത്ത് ആകട്ടെ മോദിജിയുടെ നേതൃത്വത്തിൽ ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഉള്ളത്.

ഉറി, പുൽവാമ ആക്രമണം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി. എന്നാൽ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അവർ തീവ്രവാദമെന്ന വിപത്തിനെ പൂർണമായും അവഗണിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് , അതായത് സോണിയ-മൻമോഹൻ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ പാകിസ്താനിൽ ആലിയയും മാലിയയും ജമാലിയയുമെല്ലാം ഇന്ത്യയിൽ വന്ന് ബോംബ് സ്‌ഫോടനം നടത്തി തിരികെ പോകും. ആരും ഒന്നും പറയില്ല.

2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ ആക്രമണത്തിന് കനത്ത തിരിച്ചടി നമ്മുടെ രാജ്യം കൊടുത്തു. കാരണം അപ്പോൾ മൻമോഹൻ സിംഗ് അല്ല പ്രധാനമന്ത്രി. നമ്മുടെ സൈന്യം യാതൊരു മടിയുമില്ലാതെ പാകിസ്താനുള്ളിൽ കടന്ന് പ്രതികാരം തീർത്തു. രാജ്യം ഇന്ന് വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ വിട്ടുവീഴ്ചകൾക്ക് സ്ഥാനമില്ല. രാജ്യതാത്പര്യം മാത്രമാണ് എല്ലാക്കാലത്തും സംരക്ഷിച്ചിട്ടുള്ളതെന്നും” അമിത് ഷാ വ്യക്തമാക്കി.

Tags: Amit Shahudhav thackare
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies