ഒഡീഷ: ജി20 ഉച്ചകോടിക്ക് തുടക്കമായി. കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിലേയ്‌ക്ക് എത്തിയ ലോകനേതാക്കൾക്ക് വൻ വരവേൽപ്പാണ് രാജ്യം ഒരുക്കിയത്. ഭാരതത്തിലെ കലാകാരന്മാരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയായികൂടി ജി20 മാറി. ഒഡീഷയിലെ പുരി നഗരത്തിൽ നിന്നുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ വിസ്മയം തീർക്കുന്നത്. കടൽത്തീരത്തെ മണലിൽ ജി 20യുടെ കൂറ്റൻ ലോഗോയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Welcome to all delegates for #G20Summit2023 at #Delhi . We have created world’s Largest #G20 logo on Sand ,150ft long 50ft wide at #Puri sea beach in Odisha.@g20org pic.twitter.com/vAE8R3P0CK
— Sudarsan Pattnaik (@sudarsansand) September 9, 2023
പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് ആണ് മണലിൽ ഈ കലാ സൃഷ്ടി ഒരുക്കിയത്. സാമൂഹ്യമാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരംകൊണ്ട് വൈറലായി. 20 അംഗരാജ്യങ്ങളിലെയും നാല്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികളെയും സംഘടനകളെയും ഭാരതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ജി 20 ലോഗോ വിവിധ ചായങ്ങൾ കൊണ്ട് വരച്ചിരിക്കുന്നത്. ‘സ്വാഗതം‘ എന്നും ലോഗോയ്ക്ക് സമീപം എഴുതിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജി20 ലോഗോയാണ് സുദർശൻ പട്‌നായിക് നിർമ്മിച്ചത്. ഇതിന് 150 അടി നീളവും 50 അടി വീതിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലോഗോ നിർമ്മിച്ച് ചരിത്ര നേട്ടം കൈവരിക്കാൻ പട്‌നായിക്കിനൊപ്പം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമുണ്ടായിരുന്നു. നേരത്തെ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക് എത്തിയ വേളയിൽ മണലിൽ 2,000 ചിരാതുകൾ തീർത്ത് സ്വാഗതമേകി സുദർശൻ പട്‌നായിക് ശ്രദ്ധ നേടിയിരുന്നു.
Comments