ഭൂട്ടാൻ: ഇന്ത്യ-ഭൂട്ടാൻ ആദ്യ അന്താരാഷ്‌ട്ര ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള റെയില്‍പാത നിർമ്മാണത്തിനായി ഇന്ത്യ 120 ബില്യൺ ഡോളര്‍ അനുവദിച്ചു. ഇന്ത്യ-ഭൂട്ടാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പ്രഥമ അന്താരാഷ്‌ട്ര റെയില്‍പാത എന്ന ഖ്യാതിയോടെയാകും ഈ പദ്ധതി പൂര്‍ത്തിയാകുന്നത്. ഏകദേശം 57.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍ പാതയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
2026-ലേക്ക് പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും ചരക്കുകളുടെ കയറ്റുമതി, വ്യാപാര-വ്യവസായങ്ങൾ, ടൂറിസം എന്നിവയ്‌ക്ക് പുതിയ ട്രെയിൻ സർവീസ് വരുന്നതോടുകൂടി കുതിപ്പ് ഉണ്ടാകും. കാലങ്ങളായി ചരക്ക്-സേവന കൈമാറ്റം റോഡുമാര്‍ഗമാണ് നടക്കുന്നത്. ഉയര്‍ന്ന ചെലവ്, കാലാവസ്ഥ വെല്ലുവിളികള്‍ എന്നിങ്ങനെ പല പ്രതിസന്ധികളും റോഡുകളെ മാത്രം ആശ്രയിച്ചുള്ള ചരക്ക് കൈമാറ്റത്തിന് വെല്ലുവിളിയാകാറുണ്ട്. അതില്‍ നിന്നുള്ള മോചനം കൂടിയായിരിക്കും ഈ റെയില്‍പാത.
പുതിയ ട്രെയിൻ സർവീസിനെ സംബന്ധിച്ച് ഇന്ത്യയും ഭൂട്ടാനും തമ്മിൽ നടന്നുകൊണ്ടിരുന്ന ചർച്ചകളെക്കുറിച്ച് അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സൂചന നൽകിയിരുന്നു. അസമിലെ കൊക്രജാറിനെയും ഭൂട്ടാനിലെ ഗെലെഫുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയെ റെയിൽ പാതയുടെ പ്രധാന ലക്ഷ്യം വ്യാപാര-വ്യവസായമാണ്. കൂടാതെ, ഇന്ത്യയുടെയും നേപ്പാളിന്റെയും പ്രകൃതി സൗന്ദര്യവും ബുദ്ധമത സംസ്‌കാരവും ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്രയും ഈ ട്രെയിൻ സർവീസ് ഉറപ്പ് നൽകുന്നു.
Comments