ന്യൂഡൽഹി: ‘മീഡിയ ഒയാസിസ്’ എന്ന പേരിൽ ഡൽഹിയിൽ സൗദി അറേബ്യ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ഇന്ത്യയെ കൂടുതൽ അടുത്തറിയാൻ കഴിയുമെന്ന് നൗഫ് അൽസൗദ് രാജകുമാരി. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് സെപ്റ്റംബർ 9 മുതൽ 11 വരെയാണ് ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ‘മീഡിയ ഒയാസിസ്’ നടക്കുന്നത്. ഇന്ത്യയുമായി സഹകരണം ശക്തമാക്കുന്നതിന്റെ ഭാ?ഗമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് എഎൻഐ-യ്ക്ക് നൽകിയ അഭിമുഖത്തിൽ നൗഫ് അൽസൗദ് വ്യക്തമാക്കി.
ഇന്ത്യ മഹത്തായ ഒരു രാജ്യമാണ്. ഇന്ത്യയുമായി സഹകരിച്ച് വിവിധ മേഖലകളിൽ പദ്ധതികൾ ആവിഷ്കരിക്കാനുളള മികച്ച അവസരമാണിത്. ഇന്ത്യയുമായുളള സഹകരണം കൂടുതൽ ദൃഢമാക്കാൻ ഇതിലൂടെ സാധിക്കും. ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മേഖലകളെപ്പറ്റി ഭരണകർത്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാനുളള അവസരം ഇവിടെ ലഭിക്കുന്നുണ്ട്. വിനോദസഞ്ചാരം, വിനോദം, സാങ്കേതികവിദ്യ, സംസ്കാരിക- കായിക രംഗങ്ങളിലെ സൗദി അറേബ്യയുടെ മുന്നേറ്റം എന്നിവ മറ്റു രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയുടെ ഉന്നമനത്തിനായി സാമ്പത്തിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായുളള വിഷൻ 2030-ാണ് പ്രദർശനത്തിന്റെ മുഖ്യ വിഷയം. സൗദി മാദ്ധ്യമ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗദി സാംസ്കാരിക മന്ത്രാലയം, ഇൻവെസ്റ്റ് സൗദി, സൗദി കായിക മന്ത്രാലയം, സൗദി ഊർജ്ജ മന്ത്രാലയം തുടങ്ങി അനേകം മന്ത്രാലയങ്ങൾ പദ്ധതിയുടെ ഭാഗമാണ്. 2023 ജൂണിൽ ജിദ്ദയിൽ നടന്ന 32-ാമത് അറബ് ഉച്ചകോടിയിലാണ് മീഡിയ ഒയാസിസിന്റെ ആദ്യ പതിപ്പ് നടന്നത്.
Comments