ചരിത്ര നേട്ടവുമായി ഇന്ത്യൻ പുരുഷ-വനിത റിലേ (4×400) ടീമുകൾ. ഇരു ടീമുകളും പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. ലോക അത്ലറ്റിക് റിലേയിൽ രണ്ടാം സ്ഥാനത്ത് എത്തിയതിന് പിന്നാലയാണ് വനിത-പുരുഷ ടീമുകൾ സ്വപ്ന യാത്രയക്ക് യോഗ്യരായത്. രൂപാൽ ചൗധരി,എം.ആർ പൂവമ്മ,ജ്യോതിക ശ്രീ ദണ്ഡി, ശുഭാ വെങ്കിടേശൻ എന്നിവരടങ്ങുന്ന ടീമാണ് യോഗ്യത നേടിയത്. 3 മിനിട്ടും 29.35 സെക്കൻഡും കൊണ്ടാണ് ഇവർ ജമൈക്കൻ സഖ്യത്തിന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്.
ശേഷം മലയാളി താരങ്ങളടങ്ങുന്ന പുരുഷ റിലേ ടീം യു.എസ്.എയ്ക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യുകയായിരുന്നു. മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ,ആരോഗ്യ രാജീവ്, അമോജ് ജേക്കബ് എന്നിവരടങ്ങുന്ന ടീം 3 മിനിട്ടും 3.23 സെക്കറ്റിലുമാണ് ഫിനിഷ് ചെയ്തത്. രണ്ടാം റൗണ്ടിൽ മൂന്ന് ഹീറ്റ്സിലും ആദ്യ രണ്ടിൽ ഫിനിഷ് ചെയ്ത ടീമുകളാണ് ജൂലൈ 26 മുതൽ 11 വരെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.