വീണ്ടും സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് ഡി.കെ ശിവകുമാർ; ഇത്തവണ കരണം പുകഞ്ഞത് കോൺ​ഗ്രസ് മുനിസിപ്പൽ അംഗം അല്ലാവുദ്ദീൻ മണിയാറിന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും സ്വന്തം പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് ഡി.കെ ശിവകുമാർ; ഇത്തവണ കരണം പുകഞ്ഞത് കോൺ​ഗ്രസ് മുനിസിപ്പൽ അംഗം അല്ലാവുദ്ദീൻ മണിയാറിന്

അധോലോക നായകനെപ്പോലെ പെരുമാറുന്ന നേതാവിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 04:08 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: സ്വന്തം പാർട്ടി പ്രവർത്തകരെ തല്ലിച്ചതയ്‌ക്കുന്നത് ഹോബിയാക്കി കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ശനിയാഴ്ച ഹവേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശിവകുമാർ വീണ്ടും കോൺ​ഗ്രസ് പ്രവർത്തകനെ മർദ്ദിച്ചത്. മുനിസിപ്പൽ അംഗത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ധാർവാഡി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി വിനോദ അസൂട്ടിയുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു ശിവകുമാർ. ശിവകുമാർ കാറിൽ നിന്ന് ഇറങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകർ ചുറ്റും കൂടുന്നത് വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്ന മുനിസിപ്പൽ അംഗം അല്ലാവുദ്ദീൻ മണിയാറിനെ ശിവകുമാർ മർദ്ദിച്ചത്. അല്ലാവുദ്ദീൻ മണിയാർ തോളിൽ കൈവച്ചതാണ് പ്രകോപിച്ചത്. തുടർന്ന് പാർട്ടി പ്രവർത്തകരെ പൊലീസ് തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇത് ആദ്യമായല്ല ശിവകുമാർ സ്വന്തം പാർട്ടി പ്രവർത്തകരെ മർദ്ദിക്കുന്നത്.ഇപ്പോൾ പുറത്തു വന്നത് ഇതേപോലത്തെ അഞ്ചാമത്തെ സംഭവമാണ്. 2021 ജുലൈയിൽ മാണ്ഡ്യയിലെ കെഎം ദൊഡ്ഡിയിൽ സെൽഫി എടുക്കാനായി എത്തിയ പാർട്ടി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതും വിവാദമായിരുന്നു. 2023 ജനുവരിയിൽ ബെൽഗാമിലെ ഒരു കോളേജിൽ നടന്ന പരിപാടിക്കിടയിൽ വിദ്യാർത്ഥിയെ പരസ്യമായി കൈയേറ്റം ചെയ്ത സംഭവവും പുറത്ത് വന്നിരുന്നു. 2018 ഫെബ്രുവരിയിൽ ബെല്ലാരിയിൽ തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചയാളുടെ ഫോൺ ഡികെ ശിവകുമാർ തട്ടിതെറിപ്പിച്ചിരുന്നു. 2017 നവംബറിൽ, ഒരു പൊതു പരിപാടിയിൽ തന്റെ പിന്നിൽ നിന്ന് സെൽഫി എടുക്കുകയായിരുന്ന ഒരാളെ ഇടിക്കുന്നത് ക്യാമറയിൽ കുടുങ്ങി.

2019 സെപ്റ്റംബറിൽ മൈസൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് കോൺഗ്രസ് നേതാവായിരുന്ന ഇന്നത്തെ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് ഫോൺ കൈമാറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകന്റെ കരണത്ത് അദ്ദേഹം ആഞ്ഞടിച്ചതും വിവാദമായിരുന്നുഅധോലോക നായകനെ പോലെ പെരുമാറുന്ന കോൺ​ഗ്രസ് ഉപമുഖ്യമന്ത്രിക്കെതിരെ പ്രവർത്തകർക്കിടയിൽ തന്നെ അമർഷം വ്യാപകമാണ്.

Karnataka’s DCM, DK Shivakumar, slaps Congress Municipal Member Allauddin Maniar, while campaigning in Savanur town of Haveri. This is not the first time DK has assaulted a Congress worker.

His crime? He happened to put his hands on DK Shivakumar’s shoulder, when the latter… pic.twitter.com/meDwwr0zRz

— Amit Malviya (मोदी का परिवार) (@amitmalviya) May 5, 2024

വീഡിയോ വൈറലായതിന് പിന്നാലെ കോൺഗ്രസിനെ പരിഹസിച്ച് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രം​ഗത്ത് വന്നു. ” ഇത് ആദ്യമായല്ല ഡികെ ശിവകുമാർ കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നത്. തോളിൽ കൈവച്ചതാണോ കോൺഗ്രസ് മുനിസിപ്പൽ അംഗം അല്ലാവുദ്ദീൻ മണിയാർ ചെയ്ത കുറ്റം. കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നവരെ കുറിച്ച് അത്ഭുതം തോന്നുന്നു, അവരുടെ നേതാക്കൾ അവരെ തല്ലുന്നു, അപമാനിക്കുന്നു, മത്സരിക്കാൻ ടിക്കറ്റ് പോലും നൽകുന്നില്ല, അഴിമതിയിൽ നിന്ന് നേടുന്ന പണത്തിന് വേണ്ടിയാണോ ഇവരുടെ പ്രവർത്തനം ? അവർക്ക് ആത്മാഭിമാനം ഇല്ലേ?” അദ്ദേഹം ചോദിച്ചു.

Tags: d k shivakumarslapping video
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies