തെന്നിന്ത്യയിൽ തിരക്കുള്ള താരങ്ങളിലൊരാളാണ് നടൻ അരവിന്ദ് സ്വാമി. തൊണ്ണൂറുകളിലാണ് അരവിന്ദ് സ്വാമി സിനിമയിൽ എത്തിയത്. റോജ, ബോംബെ, ദേവരാഗം തുടങ്ങിയവയായിരുന്നു അക്കാലത്തെ അരവിന്ദ് സ്വാമിയുടെ ഹിറ്റ് ചിത്രങ്ങൾ. ഹിറ്റ് ചിത്രങ്ങളിൽ നായകനായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിനയ ജീവിതത്തിന് അരവിന്ദ് സ്വാമി ഒരു ഇടവേളയെടുക്കുന്നത്. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷമാണ് താരം വീണ്ടും അഭിനയ രംഗത്തേയ്‌ക്ക് തിരിച്ചു വന്നത്. ഇപ്പോഴിതാ നടൻ ദില്ലി കുമാർ നടത്തിയ ഒരു പ്രസ്താവനയെ തുടർന്ന് വാർത്തകളിൽ നിറയുകയാണ് അരവിന്ദ് സ്വാമി.
അരവിന്ദ് സ്വാമി തന്റെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ദില്ലി കുമാർ. ഒരു അഭിമുഖത്തിലാണ് ദില്ലി കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഞങ്ങൾ തമ്മിൽ അച്ഛൻ -മകൻ ബന്ധം കാണിക്കാറില്ലെന്നും നടൻ പറഞ്ഞു. ജനിച്ചയുടൻ മക്കളില്ലാതിരുന്ന തന്റെ സഹോദരിക്ക് മകനെ ദത്ത് നൽകുകയായിരുന്നെന്നും നടൻ പറഞ്ഞു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി അറ്റാച്ച്ഡ് ആവുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അരവിന്ദ് സ്വാമിക്കും അറിയാം. എന്തെങ്കിലും ആഘോഷങ്ങൾ ഉണ്ടെങ്കിൽ മാത്രമേ എന്റെ വീട്ടിലേക്ക് അരവിന്ദ് സ്വാമി വരാറുള്ളു. ഉടൻ പോകുകയും ചെയ്യുമെന്നും ദില്ലി കുമാർ പറഞ്ഞു.
അരവിന്ദ് സ്വാമിക്കൊപ്പം സിനിമയിൽ അഭിനയിക്കുന്നതിൽ പ്രശ്‌നമില്ലെന്നും ദില്ലി കുമാർ വ്യക്തമാക്കി. കഥയും സാഹചര്യവും ഒത്തുവരികയാണെങ്കിൽ തീർച്ചയായും ഒപ്പം അഭിനയിക്കുമെന്നും അത്തരമൊരു കഥ വരാനായി കാത്തിരിക്കുകയാണെന്നും ദില്ലി കുമാർ പറഞ്ഞു.
Comments