ആലപ്പുഴ: വർഗീയ പാർട്ടിയായ മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി മുൻ സിപിഎം നേതാവ് ജി. സുധാകരൻ എം.എൽഎ. ഏത് രാഷ്‌ട്രീയ സാഹചര്യത്തിലും ഒറ്റയ്‌ക്ക് മത്സരിച്ചാൽ 10 മുതൽ 25 സീറ്റ് വരെ നേടാൻ കഴിയുന്ന ഏക രാഷ്‌ട്രീയ പാർട്ടി മുസ്ലിംലീഗ് മാത്രമാണെന്ന് സുധാകരൻ പറഞ്ഞു.
സിപിഎമ്മിനും കോൺഗ്രസിനും പോലും ഒറ്റയ്‌ക്ക് മത്സരിച്ച് ഇത്രയും സീറ്റുകൾ നേടാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു സുധാകരന്റെ പരാമർശം.
മുസ്ലിംലീഗിന്റെ രാഷ്‌ട്രീയ സ്വാധീനത്തെയും സംഘടനാ ശക്തിയെയും വാനോളം പുകഴ്‌ത്തുന്നതായിരുന്നു സുധാകരന്റെ വാക്കുകൾ. സിപിഎം നേതാവായിരുന്ന സുധാകരന്റെ പരാമർശം വലിയ ചർച്ചയായിട്ടുണ്ട്. ഇടത് പാളയം വിട്ടതോടെ മുസ്ലീം ലീഗിനെ സുഖിപ്പിക്കാതെ രക്ഷയില്ല എന്ന സുധാകരന് മനസ്സിലായി എന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ പറയുന്നത്.















