സമീപകാലത്ത് ഒരേ പേരിൽ രണ്ട് സിനിമകൾ പ്രദർശനത്തിനെത്തി. രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രവും നടൻ വിനീത് ശ്രീനിവാസൻ നായകനായ ജയിലർ എന്ന ചിത്രവും. ഇതിൽ ഒരു ജയിലർ ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റാവുകയും മറ്റൊന്ന് വൻ തകർച്ച നേരിടുകയും ചെയ്തു. പേരിലെ സാമ്യത കൊണ്ടു തന്നെ ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പ്രദർശനം മാറ്റിവെക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും പിന്മാറാതെ ആയിരുന്നു ചത്രം പ്രദർശത്തിന് എത്തിയത്. ഇപ്പോഴാതാ ചത്രത്തെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ വെച്ചാണ് രസകരമായ കാര്യം ധ്യാൻ പറഞ്ഞത്. തന്റെ സിനിമയാണെന്ന് മനസ്സിലാക്കി ചിത്രം കാണാൻ പോയ കുടുംബങ്ങൾക്കെല്ലാം ടിക്കറ്റിന് ചിലവായ പണം തിരികെ നൽകും എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. തമാശ രൂപേണയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. സിനിമ റിലീസ് ചെയ്ത് റിപ്പോർട്ടുകൾ അറിഞ്ഞ ശേഷമേ സിനിമയ്‌ക്ക് പോകാവൂ. വലിയൊരു നടനായി പേരെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കൊരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെന്നുമാണ് ധ്യാൻ പറഞ്ഞത്.
സക്കീർ മഠത്തിലാണ് ജയിലറിന്റെ സംവിധായകൻ. പിരീഡ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ജയിലറുടെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ എത്തിയിരുന്നത്. ദിവ്യാ പിള്ളയായിരുന്നു ചിത്രത്തിലെ നായിക.
Comments