ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാൻ ഭാരതം . ലഡാക്കിലെ ന്യോമയിലാണ് ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കുന്നത് . സെപ്തംബർ 12 ന് ജമ്മുവിലെ ദേവക് പാലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പദ്ധതിയ്ക്ക് ശിലാസ്ഥാപനം നടത്തും .
ജി20 ഉച്ചകോടി അവസാനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ചൈനയ്ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നൽകിയിരിക്കുന്നത് . അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ് . കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെൽറ്റിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പുതിയ എയർഫീൽഡ് നിർമിക്കുന്നതിന് മൊത്തം 218 കോടി രൂപ ചെലവ് വരും. അതിർത്തിയിൽ ചൈനയ്ക്ക് കടുത്ത തിരിച്ചടി നൽകാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ എയർഫീൽഡിന്റെ നിർമാണം.
കിഴക്കൻ ലഡാക്കിലെ ന്യോമ അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ട് മൂന്ന് വർഷമായി സൈന്യം ഉപയോഗിക്കുന്നുണ്ട് . ചൈനയുമായുള്ള സംഘർഷത്തിനിടയിൽ, സൈനികരെയും വസ്തുക്കളെയും കൊണ്ടുപോകാനും ഇത് ഉപയോഗിച്ചു.
Comments