ന്യൂഡൽഹി: ഭാരതം ലോകത്തിലെ മഹാശക്തിയെന്ന് ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്സൺ അസാലി അസ്സൗമാനി. ലോകത്തിലെ അഞ്ചാമത്തെ വൻശക്തിയായി മാറിയ ഭാരതവുമായി ചേർന്നുളള രാഷ്‌ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും നയതന്ത്രപരവുമായ ബന്ധങ്ങളെ ആഫ്രിക്ക സ്വാഗതം ചെയ്യുന്നു. ആഫ്രിക്കൻ ജനതയുടെ ഉള്ളിൽ ഭാരതത്തിന് എന്നും ഒരു സ്ഥാനമുണ്ടായിരിക്കുമെന്നും അസാലി അസ്സൗമാനി പറഞ്ഞു.
‘ലോകത്തിലെ അഞ്ചാമത്തെ വൻശക്തി ഭാരതമാണ്. ചൈനയെ പിന്തള്ളിയാണ് ഭാരതത്തിന്റെ യാത്ര. രാജ്യത്തിന്റെ ബഹിരാകാശ പര്യവേക്ഷണങ്ങൾ അിനന്ദനങ്ങൾ അർഹിക്കുന്നതാണ്. ബഹിരാകാശ മേഖലയിലേയും വൻശക്തിയായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണ്. ജി20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തിയത് വളരെ വൈകാരികമായാണ് ഞാൻ സ്വീകരിച്ചത്’.
‘ഞങ്ങൾക്ക് അംഗത്വം നൽകുന്നതിനെ പറ്റി ചർച്ചകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പക്ഷേ തികച്ചും വ്യത്യസ്തമായി ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ അംഗരാഷ്‌ട്രമായി ഞങ്ങളെ പ്രഖ്യാപിച്ചു. ഭാരതവുമായുള്ള സഹകരണം വ്യാപാര മേഖലകൾ ഉൾപ്പെടെയുളള വിവിധ മേഖലകളിൽ വർദ്ധിപ്പിക്കും’-അസാലി അസ്സൗമാനി പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയനെ ജി20-ൽ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയന്റെ അതേ സ്ഥാനമാണ് ആഫ്രിക്കൻ യൂണിയനും ജി20യിൽ ലഭിക്കുക.
Comments